മഴ വന്നു ചേരുന്ന കാലമിങ്ങെത്തുന്നു
കരുതലായെന്തെല്ലാം വേണമെന്നോ?
കൊതുകുകൾ പെരുകുന്നൊരുറവിടം കണ്ടെത്തി
പാടെയതെല്ലാം തൂത്തുവാരാം ...
മഴവെള്ളം പാഴായ് കിടക്കുന്നൊരുറവിടം
കൊതുകുകൾ വളരാനായിടവന്നെങ്കിൽ
ചിക്കുൻഗുനിയയും ഡങ്കിയും പിന്നെ
ജലജന്യരോഗങ്ങളെത്രയേറെ!
കരുതലായൊന്നിക്കാം കൂട്ടുകാരേ...
ആരോഗ്യരക്ഷക്കായൊത്തുചേരാം...
ജല ജന്യ രോഗങ്ങളകറ്റി നിർത്തീടുവാൻ
ആരോഗ്യ സന്ദേശം ഹൃദിസ്ഥമാക്കാം...!