പരിസ്ഥിതിയേ... പകലിന്റെ
കരിങ്കടൽ നിന്മേൽ അടക്കിവാണ കാലം
കാറ്റിന്റെ സ്പന്ദനം നിലച്ചപ്പോൾ
ജീവനുകൾ ചിതയിലെരിഞ്ഞമർന്നു
വേദനപൂണ്ട ഹൃദയവുമായി നിന്റെ
അന്ത്യം കാണാൻ കൊതിച്ച മുഖങ്ങൾ
പകലിന്റെ മർമ്മരം
ചിതയുടെ അരികിലേക്ക് നടന്നുനീങ്ങുന്നു
കണ്ണാലെ കണ്ടിട്ടും ആരും അനങ്ങാതെ
കണ്ണീരൊഴുക്കാൻ വിധിച്ചു നിന്നെ
നിന്റെ പച്ചതിമിർപ്പ് മാറി നീ കത്തിക്കരിഞ്ഞ
തിരി നാളമായി...
കത്തിജ്വലിക്കുന്ന സൂര്യന്റെ കണ്ണിൽ
നിന്നഗ്നി ഭൂമിയിലേക്ക് വർഷിക്കുകയായി...
പച്ചപ്പവിഴ പൂമ്പൊടി വിതറുന്ന
പരിസ്ഥിതിയാണല്ലോ നമ്മുടേത്..
മരങ്ങളും തൊടികളും കുന്നുകളും
ഒന്നുമില്ലാതെ,
അഴുക്കായി ആശുദ്ധമായി മാറിയ പുഴകളും
അതുമൂലം അനുദിനം അസുഖത്തിൽ
മുങ്ങി കുളിക്കുന്ന ജീവനുകളും
പ്രാണൻ നിലക്കാതെ മുന്നോട്ടു
പോകണമെങ്കിലും ശുചിതത്വതിൻ
പരിസ്ഥിതിയെ
വാർത്തെടുക്കുക നാമേവരും