കോവിഡ്

ലോകം മുഴുവൻ പടർന്നു പിടിക്കുന്ന കോവിഡ് എന്ന വൈറസിനെപ്പറ്റി എന്റെ അറിവിലുള്ള ചെറു ലേഖനം നമ്മുടെ ലോകം മുഴുവൻ പടർന്നു പിടിച്ചുകൊണ്ടിരിക്കുന്ന ഒരു വൈറസ് ആണ് കോവിഡ് 19 ഇതിനെ നിയന്ത്രിക്കാൻ നമ്മുടെ പ്രധാനമന്ത്രി ബഹുമാനപ്പെട്ട നരേന്ദ്ര മോദി സാർ , നമ്മുടെ കേരള മുഖ്യമന്ത്രി പിണറായി വിജയൻ സാർ, അതുപോലെ നമ്മുട ആരോഗ്യമന്ത്രി കെ. കെ ഷൈലജ ടീച്ചർ അതുപോലെ നമ്മുടെ പത്തനംതിട്ട ജില്ലാ കലക്‌ടർ പി. ബി ന്യൂഹ് സാർ ഇവർ നമുക്ക് വേണ്ട ജാഗ്രത നിർദ്ദേശം തന്നതുകൊണ്ടു നമ്മുടെ ജനങ്ങൾ അഗീകരിച്ചത്കൊണ്ടും ഇ വൈറസിനെ നിയന്ദ്രിച്ചുകൊണ്ടുവരാൻ സാധിച്ചു അതിനെ നമ്മുടെ ഭരണാധികാരികൾക്കു ഒരു ബിഗ് സല്യൂട്ട് അതുപോലെ നമ്മുടെ പോലീസ് മേലധികാരികൾക്കും ബിഗ് സല്യൂട് ഇ കോവേഡ് 19 എന്ന വൈറസിനെ പരിപൂർണമായി നിയന്ത്രിക്കാൻ നമ്മൾ ഓരോ പൗരമാരും നമ്മുടെ ഭരണാധികാരുടെ ജാഗ്രത നിർദേശങ്ങൾ പാലിക്കേണ്ടേയിരിക്കുന്നു അത് കൊണ്ട് ജനങ്ങൾ ആവിശ്യമില്ലാത്ത യാത്ര ഒഴിവാക്കുക ഇടക്ക് ഇടക്ക് കയ്കൾ സോപ്പ് ഇട്ടു കഴുകുക അത്യാവശ്യം യാത്രകൾക്ക് മാസ്ക് നിർബന്ധമാക്കുക ഒരുമീറ്റർ അകലം പാലിക്കുക മേൽ പറഞ്ഞ ഭരണാധികാരുടെ നിർദ്ദേശങ്ങൾ പരിപൂർണ്ണമായി ജനങ്ങൾ അഗീകരിക്കണമെന്നു ഞാൻ അപേഷിക്കുന്നു ജയ് ഹിന്ദ്

അനുശ്രീരാജ്‌
7C നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം
കോന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Thomas M Ddavid തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം