നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/അക്ഷരവൃക്ഷം/ശുചിത്വവും അതിന്റെ ആവശ്യകതയും

ശുചിത്വവും അതിന്റെ ആവശ്യകതയും

പണ്ട് എല്ലാ വീടുകളിലും ഉമ്മറപ്പടിയിൽ വാൽക്കിണ്ടി നിറയെ വെള്ളം വയ്ക്കുമായിരുന്നു. പുറത്തുപോയി വന്നാലുടൻ കൈകാലുകൾ കഴുകാൻ അന്നേ നമ്മൾ ശീലിച്ചിരുന്നു. കാലം പോകെപ്പോകെ മനുഷ്യന്റെ ശീലങ്ങളും മാറി തുടങ്ങി. ജീവിക്കാനുള്ള തത്രപ്പാടിൽ എല്ലാം അവർ മറന്നു. വരും തലമുറയും അതാവർത്തിച്ചു.
ശുചിത്വത്തിന്റ ആവശ്യകത മനസിലാക്കാത്ത നമ്മെ പ്രകൃതി തന്നെ അതിന്റ ആവശ്യകത മനസിലാക്കാനെന്നോണം മാരക വ്യാധികളാൽ മാനവരാശിയെ തന്നെ വരിഞ്ഞു മുറുക്കിയിരിക്കുന്നു. വ്യക്തി ശുചിത്വത്തെപ്പറ്റിയും, പരിസരശുചിത്വത്തെ പറ്റിയും ഉള്ള അവബോധം എല്ലാവരിലും ഉണ്ടാവണം. ചെറിയ ചെറിയ കാര്യങ്ങളിൽ നമ്മൾ ശ്രദ്ധിച്ചിരുന്നെങ്കിൽ ഏതൊരു മഹാമാരിയെയും നമുക്ക് തോല്പിക്കാമായിരുന്നു. കണ്മുന്നിൽ ലോകം ഒന്നാകെ പകച്ചു നിൽക്കുന്ന ഈ അവസ്ഥയിൽ ശുചിത്വത്തിന്റ ആവശ്യകതയെ പറ്റി നമ്മൾ മനസ്സിലാക്കേണ്ടിയിരിക്കുന്നു. എന്തുതന്നെയായാലും എല്ലാത്തിനെയും നമ്മൾ അതിജീവിച്ചേ മതിയാവൂ. അതുപോലെ ഇതും നമ്മൾ ഒരുമിച്ച് അതിജീവിക്കും .

ശ്രിലക്ഷ്മി.ആർ
9D [[|നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം]]
കോന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം