പെയ്യട്ടെ മഴ, അവൾതൻ കൊതി തീരുവോളം
നമുക്കഭയമേകിടും ഭൂമിതൻ, പ്രകൃതിതൻ
ആഗ്രഹം സഫലീകരിച്ചിടാൻ
ഓരോ ഇലകളും സ്പർ ശിക്കുകയാണവളെ
തന്നിലേക്കേൽക്കുകയാണോരോ തുള്ളിയും
പ്രകൃതിയെ കഴുകി കുളിപ്പിച്ചീടുന്നൊരാമഴ
അവളെ മനോഹരപ്രഭാശീ ലയാക്കുന്നു !
ആർത്തുലച്ചുപെയ്യുന്നു അവൾ
ഒപ്പം തൻ സുഹൃത്ത് തെന്നലുമായി
ഇരച്ചിരമ്പുന്നൂ മഴതൻ നാദം എൻ കാതുകളിൽ
ഈറനണിയിക്കുന്നു അവൾ ഈ ലോകത്തെ !
എൻ മണിമുറ്റത്തെ ഓമച്ചുവട്ടിലും
കൂട്ടരുമൊത്തുനിൽക്കുന്ന കിടാങ്ങൾ
തൻ ചോട്ടിലും പതിക്കുന്നു അവൾ തൻ
തുള്ളികൾ, ചലിക്കുന്നു അവൾ തൻ നാദം
സുഗന്ധിയാകുന്നിതെൻ മണ്ണ്
അവൾ തൻ സ്പർശമേൽക്കുമ്പോൾ
പരത്തുന്നൂ സൗരഭ്യം ചുറ്റുമെന്നങ്കണത്തിൽ
കലിതീരാതെ പെയ്യുകയ ല്ലവൾ, കൊതിതീർക്കുകയാണവൾ !!
ഭൂമിയുടെ, വരൾച്ചയുടെ, ജീവജാലങ്ങളുടെ......