നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/അക്ഷരവൃക്ഷം/ഞാവൽ മരം

ഞാവൽ മരം

അമ്മുവും അപ്പുവും വീട്ടിൽ കളിച്ചു കൊണ്ടിരിക്കുകയായിരുന്നു. അവർ പെട്ടന്ന് ഒരു ശബ്ദം കേട്ടു അവരുടെ പ്രിയപ്പെട്ട മരമായ ഞാവൽ വെട്ടുന്ന ശബ്ദമാണ് അവർ കേട്ടത് അവർ അവരുടെ കൂട്ടുകാരെ വിളിച്ചു അവർ എല്ലാം വരും കൂടെ ഞാവൽമരത്തിന്റെ അടുത്തേക്ക് ഓടി എന്നിട്ട് പറഞ്ഞു നിങ്ങൾ ഇത് വെട്ടരുത് അതിൽ ഒരു തത്തപെണ്ണ് കൂട്ടു കൂട്ടിയിരിക്കുകയാണ് ഞാവൽ പഴം കാപിടിച്ചു നിൽക്കുന്ന സമയമാണ് അതുകൊണ്ട് അതിനെ വെട്ടരുത്. മരം വെട്ടുകാരൻ ആദ്യമൊന്നും അവർ പറഞ്ഞത് അനുസരിക്കാൻ തയ്യാറായില്ല. അവർ ഉടനെ മുത്തശ്ശനെ വിളിച്ചു. നടന്ന കാര്യമെല്ലാം പറഞ്ഞു. മുത്തശ്ശൻ നട്ട മരമാണത്. മുത്തശ്ശൻ മരം വെട്ടുകാരുടെ അടുത്തെത്തി."നിർത്ത്...! കുട്ടികൾ പറഞ്ഞത് നിങ്ങൾ കേട്ടില്ലേ.? അതിൽ ഒരു തത്തപ്പെണ്ണ് കൂടുകൂട്ടിയിരിക്കുകയല്ലേ.അത് കായ്ച്ചും തുടങ്ങിയിരിക്കുന്നു". " ഇല്ല.. എനിക്കീ മരം വെട്ടിയെ തീരു.." മരം വെട്ടുകാരൻ പറഞ്ഞു ." "സുഹൃത്തെ, വരും ഭാവിയിൽ നിങ്ങൾക്ക് തന്നെ ഇത് ദോഷമായി ഭവിക്കും.ഇപ്പോൾ തന്നെ പ്രകൃതിയെ നിങ്ങൾ കണ്ടില്ലെ പ്രകൃതിയുടെ ഭംഗിയെല്ലാം പോയതിനാൽ പ്രകൃതി തന്നെ ഒരുക്കുന്ന പ്രളയം, വൈറസ്, ചുഴലിക്കാറ്റ് ... അങ്ങനെ.. അങ്ങനെ ...!". "ഓ ശരിയാണല്ലൊ.. എന്നോട് ക്ഷമിക്കൂ .. ഇനി ഞാനീ തെറ്റ് ചെയ്യില്ല." എന്ന് പറഞ്ഞ് മരം വെട്ടുകാരൻ മടങ്ങി പോയി. എല്ലാവർക്കും സന്തോഷമായി..

അദ്വൈത്
6E നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം
കോന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ