നേട്ടങ്ങൾ :ജി. എൽ. പി. എസ്. എളമ്പുലാശ്ശേരിയിൽ

കലാ സാംസ്കാരിക രംഗം

വിദ്യാഭ്യാസ സാംസ്കാരിക മേഖലകളിൽ വിലപ്പെട്ട സംഭാവനകൾ നൽകി വളർച്ചയുടെ പാതയിൽ 100 നാഴികക്കല്ലും പിന്നിട്ടിരിക്കുന്നു ഈ വിദ്യാലയം.കലാ സാംസ്ക്കാരിക രംഗത്ത് നമ്മുടെ വിദ്യാലയം മികച്ച പ്രകടനം എല്ലാ കാലത്തും കാഴ്ചവച്ചിട്ടുണ്ട്. കലാരംഗത്ത് സംസ്ഥാനതലത്തിൽ വരെ പങ്കെടുത്ത് കലാതിലകം ആയ വിദ്യാർത്ഥിനികൾ ഇവിടെ ഉണ്ടായിട്ടുണ്ട്. കുമാരി രഞ്ജിത .. അക്ഷരശ്ലോകം,കാവ്യാലാപാനം, ഓട്ടൻതുള്ളൽ, തുടങ്ങിയവയിൽ സംസ്ഥാന കലോത്സവത്തിൽ പങ്കെടുത്ത് കലാതിലകമായ കുട്ടിയാണ്.ഭരതനാട്യത്തിൽ യൂണിവേഴ്സ്റ്റി റാങ്ക് ഹോൾഡർ ശ്രീമതി വർഷാ ഉദയകുമാർ ഇവിടുത്തെ പൂർവ്വ വിദ്യാർത്ഥിയാണ് ' .

മേളകൾ

ശാസ്ത്രമേള ,സാമൂഹ്യശാസ്ത്രമേള ,കായികമേള, കലാമേള, പ്രവൃത്തിപരിചയമേള തുടങ്ങി ഒരു എൽ.പി വിദ്യാലയത്തിലെ കുട്ടികൾക്ക് പങ്കെടുക്കാവുന്ന എല്ലാ മേഖലകളിലും നമ്മുടെ വിദ്യാലയത്തിലെ കുട്ടികൾ പങ്കെടുത്ത സമ്മേളനം നേടാറുണ്ട്. കായികമേളയിൽ ഓവറോൾ ചാമ്പ്യൻമാർ ആയിട്ടുണ്ട്. കലാമേളയിൽ നമ്മുടെ സ്കൂളിലെ കലാതിലകപ്പട്ടം ,ഓവറോൾ ചാമ്പ്യൻഷിപ്പ് എന്നിവയും ലഭിച്ചിട്ടുണ്ട്.

 
 

           


ശാസ്ത്രമേള ,സാമൂഹ്യശാസ്ത്രമേള ,കായികമേള ,കലാമേള പ്രവൃത്തിപരിചയമേള തുടങ്ങി ഒരു എൽ.പി വിദ്യാലയത്തിലെ കുട്ടികൾക്ക് പങ്കെടുക്കാവുന്ന എല്ലാ മേഖലകളിലും നമ്മുടെ വിദ്യാലയത്തിലെ കുട്ടികൾ പങ്കെടുത്ത സമ്മേളനം നേടാറുണ്ട് കായികമേളയിൽ ഓവറോൾ ചാമ്പ്യൻമാർ ആയിട്ടുണ്ട് കലാമേളയിൽ നമ്മുടെ സ്കൂളിലെ കലാതിലകപ്പട്ടം ഓവറോൾ ചാമ്പ്യൻഷിപ്പ് എന്നിവയും ലഭിച്ചിട്ടുണ്ട്.

പ്രവൃത്തിപരിചയമേള

  ശാസ്ത്ര, സാമൂഹ്യശാസ്ത്ര മേഖല കളിൽ സബ്ജില്ലാ തലത്തിൽ നമ്മൾ മികച്ച പ്രകടനം എല്ലാവർഷവും കാഴ്ചവച്ചിട്ടുണ്ട്. പ്രവൃത്തിപരിചയ മേളയിൽ സബ്ജില്ലയിലും, ജില്ലയിലും നമ്മുടെ വിദ്യാലയം ദശകങ്ങളായി ഒന്നാം സ്ഥാനത്താണ്.  

20 വർഷത്തിലേറെയായി പ്രവൃത്തി പരിചയ മേളയിൽ ഒന്നാം സ്ഥാനം നമ്മുടെ വിജയം നിലനിർത്തി വരുന്നു .ഇനങ്ങളിൽ ആയുള്ള നിർമ്മാണ മത്സരം ,പ്രദർശന മത്സരം എന്നിവയിൽ വിദ്യാലയം സബ് ജില്ലാ തലത്തിലും ജില്ലാ തലത്തിലും ഒന്നാം സ്ഥാനം നിലനിർത്തി പോരുന്നു.