പൂമ്പാറ്റേ പൂമ്പാറ്റേ
എന്തൊരു രസമാ നിന്നെ കാണാൻ
പൂക്കളിലെ തേൻ നുകരുന്നില്ലേ
എന്താ വാടി നിൽക്കുന്നത്
നിന്നുടെ മെയ്യിൽ പല പല നിറമാണല്ലോ
നിന്നെക്കാണാനെന്തു രസം
എന്നോടൊപ്പം കൂടാമോ എന്നോടൊത്തു കളിക്കാമോ
കുഞ്ഞിച്ചിറകുകൾ വീശിപ്പാറും
സുന്ദരമായോരാകാശത്തിൽ, ചെറു ചെറു
പുഴുവായ് രൂപംകൊണ്ട് പ്യൂപയിൽനിന്ന് വളർന്നു നീ
മഞ്ഞനിറവും ചുവപ്പ് നിറവും നിന്നുടെ
മേനിയിലുണ്ടല്ലോ
നിന്നുടെ മേനിയിലുണ്ടല്ലോ.