നിർമ്മല ഭവൻ ഗേൾസ് എച്ച്. എസ്. എസ്/അക്ഷരവൃക്ഷം/ രോഗപ്രതിരോധം
രോഗപ്രതിരോധം
ഇന്ന് നമ്മുടെ ലോകം ഒട്ടാകെ ആഭിമുഖികരികുന്ന ഒരു മഹാമാരിയാണ് `കൊറോണ´.അറിഞ്ഞോ അറിയാതെയോ രോഗബാധിതരുമായുള്ള സമ്പർക്കത്തിലൂടെ ലോകം ഒട്ടാകെ വ്യാപിച്ച കൊറോണ അഥവാ കോവിഡ്-19 ത്തിനെതിരെ നമ്മൾ ജനങ്ങൾ ഒറ്റകെട്ടായി പൊരുതാൻ സ്വീകരിച്ച മാർഗമാണ് `രോഗപ്രതിരോധം ´. ഇന്ന് ജനങ്ങൾ ഏറ്റവും കൂടുതൽ വിലകൽപ്പിക്കുന്നാതും രോഗപ്രതിരോധത്തിന് അടിസ്ഥാനമായ ശുചിത്വത്തിനാണ്. ഇതുവരെയും രോഗത്തിനെതിരെയുള്ള വാക്സിൻ കണ്ടുപിടിക്കാത്ത സാഹചര്യത്തിൽ രോഗപ്രതിരോധംതന്നെയാണ് ഫലപ്രദമായ മാർഗം എന്ന് നമ്മൾ ജനങ്ങൾക്ക് മനസിലായി കഴിഞ്ഞു. രോഗപ്രതിരോധത്തിനായി നാം സ്വീകരിക്കേണ്ട മാർഗങ്ങൾ ചുവടെ ചേർക്കുന്നു :- മുഖാവരണം ധരിക്കുക, കൈകൾ ഇരുപത് സെക്കന്റ് സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകുക, കഴുകാതെ കൈകൾ കൊണ്ട് മുഖം തൊടാതിരിക്കുക, രോഗബാധിതരുമായുള്ള സമ്പർക്കം ഒഴിവാക്കുക, സാമൂഹിക അകലം പാലിക്കുക, അനാവശ്യ കാരണങ്ങൾക്ക് പുറത്തിറങ്ങാതെ ഇരിക്കുക, അനാവശ്യ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കുക, ചെറിയ അസുഖങ്ങൾ അനുഭവപെട്ടാൽ ഫോണിലൂടെ ഡോക്ടറെ ബന്ധപെട്ടു വേണ്ട നിർദ്ദേശങ്ങൾ സ്വീകരിക്കുക.എല്ലാത്തിലും പുറമെ ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിക്കുക. എല്ലാവരും ജാതിമതപ്രായഭേദമന്യേ ഈ പ്രതിരോധ മാർഗങ്ങൾ സ്വീകാരിച്ചാൽ ഈ ലോകത്തിൽ നിന്നുതന്നെ നമുക്ക് കൊറോണ എന്ന വിപത്തിനെ തുരത്താൻ സാധിക്കും. ഏവരും ഭയപ്പെടാതെ ജാഗ്രതയോടെ ഇരിക്കേണ്ട ഒരു സമയമാണ് ഇത്. ഒരുപക്ഷെ ജാഗ്രതയേക്കാൾ അതീവജാഗ്രത വേണ്ട ഒരു സമയം കൂടെ ആണിത്. രോഗപ്രതിരോധം എന്ന വാക്കിന്റെ മഹത്വം മനസിലാക്കി, അത് പാലിച്, കോവിഡിനെ അതിജീവിക്കാൻ നമുക്ക് സാധിക്കും.
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം |