വായുവോ ധാരയോ പൂഴിയോയെന്നില്ലാ തങ്ങുനാശം വിതയ്ക്കുന്നു മാനുഷർ .
പുഴയോ നദിയോയങ്ങുകൺമറയത്തായ്
അവിടങ്ങുമിതാ കൂറ്റൻ കെട്ടിടങ്ങൾ.
കിളികൾതൻ കളകളാരവങ്ങൾ നിലച്ചിരിപ്പൂ
കാടും ചെടിയും മാനുഷ കെെകളാൽ
ചെത്തിയപ്പോൾ ഇല്ലാതായിരിപ്പൂ അവർ;
പ്രകൃതി തൻ രമണീയ നാദങ്ങൾ.
എങ്ങോപോയ് മറഞ്ഞിരിപ്പൂ മനുഷ്യത്വം
കഴുകനെ പോലവൻ ധനത്തിനുപിന്നാലെ
ചീറിപ്പായുന്നു ചുറ്റുമൊന്നും കാണാതെ
ഈ ലോകമിതെത്ര കാണണം?
ഗോളമീ പ്രകൃതിയേൽക്കുന്ന പ്രഹരം
നമുക്കുതൻ വിപത്തെന്നോർക്കുക
പടുത്തുയർത്തുക നമ്മുടെ പരിസ്ഥിതിയെ
വീണ്ടെടുക്കുകയാസൗന്ദര്യമാധുരിയെ.
പ്രകൃതിതൻ അമ്മയാണു മാലോകരേ ,
അമ്മയെ കാക്കുക തൻ ദൗത്യവും .
കെെ കോർത്തിടാമീ ഭൂമിയെ കാത്തിടാൻ
ശബ്ദമുയർത്തിടാമീ ഭൂമിയെ വീണ്ടെടുക്കാൻ.
കാടും കാട്ടരുവികളും പുന:സൃഷ്ടിക്കാം
വാടിയ ചെറുജീവനുകളെ തൊട്ടുണർത്താം
അല്ലെങ്കിലൊരു സമഗ്ര വിനാശത്തിനു
നാം തന്നെ കാരണമാകുമെന്നോർക്കു