നിർമ്മല ഇം.എം.യു.പി.എസ് എരുമപ്പെട്ടി/അക്ഷരവൃക്ഷം/ശുചിത്വം നമ്മുടെ വ്യക്തിമുദ്ര

ശുചിത്വം നമ്മുടെ വ്യക്തിമുദ്ര

ശുചിത്വം നമ്മുടെ ജീവിതത്തിൽ ഒഴിവാക്കാൻ പറ്റാത്ത ഒന്നാണ്. പക്ഷെ അത് എന്താണെന്ന് നമ്മൾ ആദ്യം മനസ്സിലാക്കണം. നമ്മുടെ ജീവിതത്തിൽ ശുചിത്വം എന്നത് ആവശ്യമുള്ള ഒന്നാണ്. ശുചിത്വം ഉണ്ടെങ്കിൽ നമ്മുക്ക് പല തരത്തിലുള്ള രോഗങ്ങളെയും അകറ്റാൻ സാധിക്കും.

ഇന്ന്‌ നമ്മുക്ക് അറിയാം കോവിഡ് -19 എന്ന് പേരുള്ള കൊറോണ വൈറസ് ലോകത്തു പടർന്നിരിക്കുന്നത്. അത് തടയാനുള്ള ഏക മാർഗ്ഗം നമ്മൾ ശുചിത്വം ഉള്ളവർ ആകുക എന്നതാണ്. അതിനെ അകറ്റാൻ നമ്മൾ എപ്പോഴും കൈകൾ ഇടയ്ക്കിടെ കഴുകണം.ചൈനയിൽ നിന്നു ആരംഭിച്ച ഈ വൈറസ് ഇപ്പോൾ ലോകമാകെ പടർന്നു. നമ്മുക്കറിയാം ഇന്ന്‌ ലക്ഷക്കണക്കിന് ആളുകൾ ഇത് ബാധിച്ചു മരിച്ചു എന്ന്. ഇതൊക്കെ തടയാൻ നമ്മൾ ശുചിത്വം പാലിച്ചേ മതിയാകൂ. പല രോഗങ്ങളെയും അത് വഴി നമ്മുക്ക്‌ തടയാൻ സാധിക്കും.

അതിനായി ശുചിത്വം ഒഴിവാക്കാതെ നമ്മൾ ജീവിക്കാൻ ശ്രമിക്കണം. അത് നമ്മുടെ ജീവിതത്തിൽ എന്നും ആവശ്യമുണ്ട്. അത് നമ്മൾ എന്നും ശീലിക്കുകയും ചെയ്യണം. ശുചിത്വം ഉള്ളവരാകൂ......

ആരോഗ്യവാന്മാരായി ജീവിക്കു.....

വിഷ്ണു. പി. സത്യൻ
1 D NIRMALA ENGLISH MEDIUM SCHOOL
കുന്നംകുളം ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - ലേഖനം