നാവാമുകുന്ദ ഹയർ സെക്കന്ററി സ്കൂൾ തിരുനാവായ/അക്ഷരവൃക്ഷം/കോവിഡ്
കോവിഡ്
നമ്മൾ എല്ലാവരും നേരിടുന്ന പ്രേശ്നമാണ് രോഗങ്ങൾ. നമ്മൾ പല തരം രോഗങ്ങൾ കേട്ടറിഞ്ഞിട്ടുണ്ട് അതിനു കാരണവും പ്രതിരോധവും അറിഞ്ഞിട്ടുണ്ട് എന്നാൽ നമ്മളെല്ലാവരും ഇപ്പോൾ ഭയക്കുന്ന ഒരു രോഗമാണ് കൊറോണ. ഇതിനു മരുന്നോ കാരണമോ ഒന്നും കണ്ടുപിടിച്ചിട്ടില്ല. ചൈനയിൽ നിന്നുണ്ടായ ഈ കൊറോണ ഒരു വൈറസായി പടർന്ന് കേരളം വരെ എത്തിയിരിക്കുകയാണ്.ഇതു കാരണം സ്കൂളുകളും സ്ഥാപനങ്ങളും അടച്ചു. ചില പരീക്ഷകൾ നിർത്തുകയും ചിലത് മാറ്റി വെക്കുകയും ചെയ്തു. കേരളം മുഴുവനും ലോക്ക് ഡൌൺ പ്രഖ്യാപിച്ചു. കൊറോണ കാരണം ധാരാളം ജനങ്ങൾ ഭൂമിയിൽ മരിച്ചു വീണു. ചിലർക് അസുഖം ഭേദമാവുകയും ചെയ്തു. കൊറോണ കാരണം ചില മുൻകരുതലുകളും നിർദ്ദേശങ്ങളും മുന്നോട്ടു വയ്ക്കേണ്ടി വന്നു. പൊതുസ്ഥലങ്ങളിൽ മറ്റും തുപ്പരുത്. പുറത്തിറങ്ങുമ്പോൾ മാസ്ക് ഉപയോഗിക്കുക. ഒരിടത്തും കൂട്ടംകൂടി നിൽക്കരുത്. പാർട്ടികളും പൊതു സന്ധ്യകളും റദ്ദാക്കി. ഷെയ്ഖ് ഹാൻഡ് ചെയ്യരുത്. കണ്ണ് വായ മൂക്ക് എന്നിവ ഇടയ്ക്കിടെ തൊടാതെ ഇരിക്കുക. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിക്കുക. രോഗ ലക്ഷണങ്ങൾ ഉള്ളവർ വീട്ടിൽ തന്നെ കഴിയുക. സോപ്പോ സാനി റൈസറോ ഉപയോഗിച്ച് കൈകൾ ഇടയ്ക്കിടെ വൃത്തിയാക്കുക. ശുചിത്വം പാലിക്കുക. കൊറോണ ക്കുവേണ്ടി സർക്കാരും മറ്റുപലരും സംഭാവനകൾ നൽകി. സൗജന്യ അരിയും കിറ്റും വിതരണം ചെയ്തു. അതിഥി തൊഴിലാളികൾക്ക് വേണ്ടി ഭക്ഷണ സാധനങ്ങൾ എത്തിച്ചു. പോലീസ് അധികൃതരും നേഴ്സുമാരും വേണ്ടുവോളം പരിശ്രമിച്ചു. കേരളത്തിൽ ധാരാളം നേഴ്സുമാർ കോവിഡ് ബാധിച്ച് മരിച്ചു. ഇപ്പോൾ കൊറോണ കൂടുതലായി കാണപ്പെടുന്നത് യൂറോപ്പിലാണ്. ഇന്ത്യയിൽ ഏകദേശം 14792 രോഗികളും 488 മരണവും സംഭവിച്ചു. മലപ്പുറത്തും കാസർകോട് ലും കണ്ണൂരിലും കോഴിക്കോട് ലും റെഡ് കാർഡാണ് കാണിച്ചിട്ടുള്ളത്. ഏറ്റവും കൂടുതൽ രോഗികൾ കാണപ്പെടുന്നത് കാസർകോടിൽ ആണ്. ഓരോ ദിവസവും കൂടുന്തോറും രോഗികളുടെ എണ്ണവും മരണനിരക്കും കൂടിവരികയാണ്. നമുക്ക് ഈ രോഗത്തെ നമ്മുടെ രാജ്യത്തിൽ നിന്നും വിരട്ടിയോടികാം. അതിനാൽ നിങ്ങൾ വീട്ടിൽ തന്നെ ഇരിക്കുക എന്നാണ് എനിക്ക് നിങ്ങളോട് പറയാനുള്ളത്. STAY AT HOME. STAY AT SAFE
സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം |