അന്നും ഇന്നും
ഓർമ്മയുണ്ടോ നിങ്ങൾക്കോര്മയുണ്ടോ
നമ്മൾ ഒന്നിച്ചിരുന്നതും
ഒരുമിച്ചുണ്ടതും
ഒരു കൂരക്കീഴിൽ ഒന്നായി നിന്നതും
കണ്ണീർ കുടിച്ചതും
കണ്ണീർ തുടച്ചതും
ഓടി വന്ന മഴയിലെല്ലാം ഒലിച്ചില്ലാതായി
ഉരുൾപൊട്ടി മലകൾ തരിശായി
കുഞ്ഞു കൂരകൾ കൊട്ടാരങ്ങൾ ഒരു കുട്ട മണ്ണായി
ഓരോ തുരുത്തും വെള്ളത്താൽ കടലായി
പുഴകൾ നിറഞ്ഞു കവിഞ്ഞതും
മലകൾ മണ്ണായി പതിച്ചതും
മരങ്ങൾ കടപുഴകി ഒലിച്ചതും
വഴികൾ പുഴകളായതും
ഓർമ്മയുണ്ടോ നിങ്ങൾക്കോർമ്മയുണ്ടോ
ഇന്നിതാ ഞാനിവിടെ ഒറ്റയ്ക്കു
എനിക്കായ് നിനക്കായ് ഞാനൊറ്റയ്ക്
എന്റെ കൈകളിൽ നിറഞ്ഞ പാപക്കറ
നിന്നിലേയ്ക് പകർത്താതെ ഞാനിവിടെ
ആരും കാണാതെ ആരെയും കാണാതെ
ഈ കൂരക്കീഴിൽ ഇരുട്ടിലൊളിക്കുന്നു
കൈകൾ കഴുകിയും
മുഖം പൊതിയും തമ്മിൽ തൊടാതെയും
തൊഴുകൈയ്യുമായിരിക്കുന്നു
നാഥാ !! അരുളുക വരം -നാടിനെ നശിപ്പിക്കും മഹാമാരിയെ -
നാമാവശേഷമാക്കുവാൻ ബലം.