കേരളത്തിൽ പടർന്നു പിടിച്ചു
കൊറോണ തന്നൊരു രോഗം
ആശങ്കയിൽ നില്ക്കുന്നു നാം
കൊറോണയെ നമ്മൾക്കതി ജീവിക്കാം
കൈകൾ കഴുകൂ..... മാസ്ക് ധരിക്കൂ....
ഒന്നായ് വേഗം പോരാടാം
ആശങ്ക വേണ്ട, ജാഗ്രത മാത്രം
കൊറോണയ്ക്കെതിരെ പൊരുതീടാം.
ഡോക്ടർമാരും നേഴ്സുമാരും
രാപ്പകലൊന്നായി പൊരുതുമ്പോൾ
സർക്കാറുകളും പോലീസുകളും
നിർദ്ദേശങ്ങൾ നൽകീടും
രാജ്യം മുഴുവൻ ഒന്നായ് നില്ക്കും
നിയമങ്ങൾ നാം പാലിക്കാം
വീട്ടിലിരുന്ന് നമ്മൾക്കൊന്നായി
Break the chain വിജയിപ്പിക്കാം