കൊറോണ എന്ന മഹാമാരിയെ
നമുക്ക് നാട്ടീന്ന് ഓടിക്കേണം.
അതിനു വേണ്ടി ഒറ്റക്കെട്ടായി
നല്ല വണ്ണം അദ്ധ്വാനിക്കും.
മൂക്കും വായും അടച്ചിടേണം
കൈകളാണേൽ കഴുകുകയും വേണം.
നമ്മൾ അറിയുന്ന കാര്യമെല്ലാം
മറ്റുള്ളോർക്കും പകർന്നിടേണം.
രാജ്യത്തിന്റെ പകുതി ജില്ലകൾ
കോവിഡ് വന്ന് നിറഞ്ഞീടുന്നു.
ആ മഹാമാരിയെ ഓടിക്കാനായ്
കരുതലോടെ ചേർന്ന് നിൽക്കാം.
ദിയ ദീപു
4 ബി നടുവിൽ എൽ പി സ്‌കൂൾ തളിപ്പറമ്പ് നോർത്ത് ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത