നടുവിൽ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ - ഇതൊന്ന് ശ്രദ്ധിക്കണേ....

കൊറോണ - ഇതൊന്ന് ശ്രദ്ധിക്കണേ....

കൊവിഡ് 19 അഥവാ കൊറോണ എന്നത് ഒരു വൈറസ് രോഗമാണ്. കൊറോണ വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ 14 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ കാണും. ഈ 14 ദിവസമാണ് ഇൻക്യുബേഷൻ പിരിഡ് എന്നറിയപ്പെടുന്നത്. വൈറസ് പ്രവർത്തിച്ചു തുടങ്ങിയാൽ പനി, ജലദോഷം, തുമ്മൽ, ചുമ, ക്ഷീണം, തൊണ്ടവേദന, ശ്വാസതടസ്സം എന്നീ രോഗ ലക്ഷണങ്ങൾ ഉണ്ടാകും.

ശരീര സ്രവങ്ങളിൽ നിന്നാണ് രോഗം പടരുന്നത്. തുമ്മുമ്പോഴും, ചുമക്കുമ്പോഴും വായിൽ നിന്ന് പുറത്തേക്ക് തെറിക്കുന്നു സ്രവങ്ങളുടെ തുള്ളിയിൽ വൈറസുകളുണ്ടാകും.ഇ ഈ സ്രവം അടുത്തുള്ള ആളുടെ ശരീരത്തിൽ തെറിക്കുന്നതിലൂടെ രോഗം മറ്റുള്ളവരിലേക്ക് പടരുന്നു. വൈറസ് ബാധയുള്ള ആൾക്കാർ തൊട്ട വസ്തുക്കൾ മറ്റുള്ളവർ സ്പർശിക്കുന്നതിലൂടെയും വൈറസ് വ്യാപനം ഉണ്ടാകുന്നു. വൈറസ് വ്യാപനം തടയാൻ മറ്റുള്ളവരുമായി അകലം പാലിക്കുക.മാസ്ക് ധരിക്കുക. കൈകൾ ഇടക്കിടെ സോപ്പ് ഉപയോഗിച്ച് കഴുകുക. പുറത്തിറങ്ങാതെ വീട്ടിൽ സുരക്ഷിതമായി ഇരിക്കുക. ഇന്ന് നാം പാലിക്കുന്ന മുൻ കരുതലുകൾ നമുക്ക് വേണ്ടി തന്നെയാണ് എന്നോർക്കുക.

ഷിയ .ടി
2 സി നടുവിൽ എൽ പി സ്‌കൂൾ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം