നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്/സൗകര്യങ്ങൾ

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 26 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.യു.പി വിഭാഗത്തിനും ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. മൂന്ന് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.വിദ്യാർത്ഥികൾക്ക് പ്രയോജനപ്രദമായരീതിയിൽ 20 ഹൈടെക് ക്ലാസ് മുറികൾ സജ്ജീകരിച്ചിട്ടുണ്ട്.കുട്ടികളിലെ ശാസ്ത്രാഭിരുചികളെ പരിപോഷിപ്പിക്കുന്നതിനായി മികച്ച രീതിയിൽ സയൻസ് ലാബുകൾ പ്രവർത്തിക്കുന്നു.വായനയുടെ ലോകത്തേക്ക് കുട്ടികളെ സ്വാഗതം ചെയ്തുകൊണ്ട് സ്കൂൾ ഗ്രന്ഥശാല മാതൃക പരമായ പ്രവർത്തനമാണ് കാഴ്ചവെക്കുന്നത്.

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾവൊക്കേഷണൽ ഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ