നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്/അക്ഷരവൃക്ഷം/ സ്വപ്നം

സ്വപ്നം


മയം 10 മണി . ഞാൻ ഉറങ്ങാൻ പോവുകയായിരുന്നു. അപ്പോഴാണ് അച്ഛനും അമ്മയും കൊറോണയെപ്പറ്റി പറയുന്നതു കേട്ടത് .ഉറങ്ങാൻ കിടക്കുമ്പോൾ എന്റെ മനസ്സിൽ അതിനെ പറ്റിയുള്ള ചിന്തകളായിരുന്നു .ഞാൻ എന്റെ കണ്ണുകളടച്ചപ്പോൾ തന്നെ എന്റെ സ്വപ്നത്തിന്റെ കണ്ണുകൾ തുറന്നു വന്നു .
വീട്ടിൽ നിന്നു പുറത്തു വന്ന ഞാൻ കാണുന്നത് മരിച്ചു കിടക്കുന്ന മനുഷ്യരെയാണ്. ഒന്നും മനസ്സിലാവാതെ നിന്ന എന്റെയടുത്തേക്ക് ഒരു വൃദ്ധ നടന്നു വന്നു .ആരാണന്ന എന്റെ ചോദ്യത്തിന് മറുപടിയായി വ്യദ്ധ പറഞ്ഞു തുടങ്ങി',
ഞാൻ പ്രക്യതി .ഇന്ന് എന്റെ അവസ്ഥ അതി ദുർഘടമായി തീർന്നിരിക്കുകയാണ്.
എന്നെ സംരക്ഷിക്കുമെന്നു ഞാൻ കരുതിയ, എന്റെ തന്നെ ഭാഗമായ മനുഷ്യർ എന്നെ നശിപ്പിക്കുന്നു. ഒരോ നിമിഷവും അവർ എന്നെ കൊന്നു കൊണ്ടിരിക്കുകയാണ്. അവർക്ക് ജീവവായു നൽകാൻ വേണ്ടിയുള്ള എന്റെ ഭാഗമായ മരങ്ങളെ ഒരോ നിമിഷവും അതിക്രൂരമായി നശിപ്പിച്ചു കൊണ്ടിരിക്കുകയാണ് .ഞാൻ അവരുടെ അമ്മയാണന്ന കാര്യം പലപ്പേഴും അവർ മറക്കുന്നു. മനഷ്യരെ കാർന്നു തിന്നുന്ന കൊറോണ എന്ന ജീവിക്ക് ജന്മം നൽകിയത് മനുഷ്യരെ നശിപ്പിക്കാനല്ല ,പകരം നിങ്ങൾ എന്നെ ഒന്നു ശ്രദ്ധിക്കാനാണ്. ഞാൻ പല വിധത്തിലും പറഞ്ഞു നോക്കി .പക്ഷേ നിങ്ങൾ അതൊന്നും ചെവിക്കൊണ്ടില്ല . ഉയരങ്ങളിലേക്കു കുതിക്കുമ്പോൾ നിങ്ങൾ എന്നെ ശ്രദ്ധിക്കാൻ മറന്നു . നിങ്ങൾ ഇതു തുടർന്നാൽ നശിക്കുന്നതു ഞാനല്ല , നിങ്ങൾ ഒരോരുത്തരും തന്നെയാണ് എന്ന് മനസ്സിലാക്കുക . നിന്നിലൂടെ ഇത് മറ്റുള്ളവർ അറിയട്ടെ. ഞാൻ ഞെട്ടി ഉണർന്നു . എന്റെ സ്വപ്നം അച്ഛനോടും അമ്മയോടും പറയാനായി ഞാൻ ഓടി.


ഗൗരിശങ്കർ
8 A നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ