നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്/അക്ഷരവൃക്ഷം/ സമ്പത്ത്.

സമ്പത്ത്.


രോഗ്യമുളള മനസ്സും ശരീരവുമാണ് മനുഷ്യൻ്റെ ഏറ്റവും വലിയ സമ്പത്ത്. ധനമുണ്ടായാലോ, പ്രശസ്തി ഉണ്ടായിട്ടൊ ഒരു കാര്യവുമില്ല. ആരോഗ്യമുളള മനസ്സും ശരീരവും ഉണ്ടെങ്കിൽ മനുഷ്യന് എല്ലാ കാര്യങ്ങളും ചെയ്യാൻ കഴിയും. ഇതിന് ആദ്യം വേണ്ടത് ശുചിത്വമുളള വീടും, പരിസരവുമാണ്.
നമ്മുടെ ചുറ്റുപാട് എപ്പോഴും ശുചിയായക്കി വെയ്ക്കുക. വൃത്തിയില്ലാത്ത സാഹചര്യമാണ് നമ്മെ പല രോഗത്തിലേക്കും നയിക്കുന്നത്. വ്യക്തി ശുചിത്വമാണ് ഏറ്റവും പ്രധാനം. എല്ലാം വൃത്തിയാക്കിയിട്ട് നമ്മുടെ ശരീരം മാത്രം വൃത്തിയാക്കാതിരുന്നാൽ ഒരു ഫലവുമില്ല. പലപ്പോഴും നമ്മുടെ വീട്ടിലെ മാലിന്യങ്ങൾ നാം നമ്മുടെ പരിസരത്തെക്ക് വലിച്ചെറിയാറാണ് പതിവ്. പക്ഷ അത് ശരിയല്ല. നാം ഇതിലൂടെ പ്രകൃതിയെ മലിനപ്പെടുത്തുകയാണ്. മാലിന്യങ്ങൾ നാം നശിപ്പിച്ചു കളയുകയാണ് വേണ്ടത്. പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ഒരിക്കലും നാം പരിസരത്തേക്ക് വലിച്ചറിയരുത്, അത് കത്തിക്കാനും പാടില്ല. അത് മണ്ണിലിട്ടാൽ മണ്ണിൻെ്റ ഫലം ഇല്ലാതാകുന്നു. കത്തിച്ചാൽ അതിൽ നിന്ന് വരുന്ന കാർബൺ മോണോക്സെെട് പോലുളള വിഷവാതകം പ്രകൃതിയെ മലിനപ്പെടുത്തുന്നു. ഇന്ന് നാം നേരിടുന്ന പല രോഗങ്ങളും വൃത്തിഹീനമായ പരിസരങ്ങളിൽ നിന്നുണ്ടായതാണ്. നമ്മുടെ സമ്പത്ത് നമ്മുടെ ആരോഗ്യമാണ് എന്ന കാര്യം നാം ഓർക്കുക. നമ്മുക്ക് വെണ്ടിയെങ്കിലും നാം ശുചിത്വം പാലിക്കുക. നാം ഓരോരുത്തരും ഇത് പാലിച്ചാൽ രോഗവിമുക്തമായ ദേശത്തെ സൃഷ്ടിക്കാം.


നിരഞ്ജന രാജേഷ്
7 B നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം