നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്/അക്ഷരവൃക്ഷം/ ചില തിരിച്ചറിവുകൾ.

ചില തിരിച്ചറിവുകൾ


മാളുവിന്റെ അച്ഛൻ ഒരു സർക്കാർ ഉദ്യോഗസ്ഥൻ ആണ്.ഒരു നഗരവാസിയായിരുന്നു അദ്ദേഹം.ഒഴിവു സമയങ്ങളിൽ വ്യക്തിശുചിത്വത്തെക്കുറിച്ച് ബോധവത്കരണ ക്ലാസ്സുകൾ നടത്തുകയും ചെയ്യും. സ്കൂളുകളിലും മറ്റു സ്ഥാപനങ്ങളിലുമൊക്കെ അദ്ദേഹം ക്ലാസ്സുകൾ നടത്തിവന്നു. കുട്ടികളോട് നാം എന്തെല്ലാം ശുചിത്വമാണ് പാലിക്കേണ്ടതെന്നും അവ നമുക്ക് എന്തെല്ലാം ഗുണങ്ങളാണ് നൽകുന്നതെന്നും അദ്ദേഹം ബോധ്യപ്പെടുത്തും. ഇങ്ങനെയൊക്കെ ആണെങ്കിലും സ്വന്തം ശുചിത്വ കാര്യത്തിൽ അദ്ദേഹമത്ര ശ്രദ്ധാലു ആയിരുന്നില്ല.തന്റെ വീട്ടിൽനിന്നും പുറന്തള്ളുന്ന പ്ലാസ്റ്റിക്കും മറ്റ് മാലിന്യങ്ങളും അദ്ദേഹം സ്വന്തം സ്ഥലത്ത് സംസ്കരിക്കാറില്ല. ജോലിക്ക് പോകുന്ന വഴിക്ക് പുഴയിലോ കുറ്റിക്കാട്ടിലോ ഒക്കെ വലിച്ചെറിയുകയാണ് പതിവ്.
അങ്ങനെയിരിക്കെ പ്രകൃതിയുടെ മുന്നറിയിപ്പെന്നോണം ഒരു മഹാപ്രളയം ഉണ്ടായി. പുഴകളെല്ലാം നിറഞ്ഞ് കവിഞ്ഞു. വീടുകളും സ്കൂളുകളും എല്ലാം വെള്ളത്തിലായി.മാലിന്യങ്ങൾ പുഴയിൽ തള്ളിയതെല്ലാം എല്ലാവരുടെയും പറമ്പിലും വീടുകളുടെ മുറ്റത്തുമൊക്കെ തന്നെ തിരിച്ചെത്തി.അവ സൃഷ്ടിച്ചിടത്തു തന്നെ പ്രകൃതി എത്തിച്ചു. പ്രകൃതിയുടെ വിരുതെന്നോണം മാളുവിന്റെ വീട്ടിലും ഒരു കുന്ന് മാലിന്യം അടിഞ്ഞു. തന്റെ തെറ്റുകൾ എന്താണെന്ന് മാളുവിന്റെ അച്ഛന് മനസ്സിലായി.
ഓരോരുത്തരും സൃഷ്ടിക്കുന്ന മാലിന്യങ്ങളുടെ ഉത്തരവാദിത്വം അവനവനു തന്നെയാണ്.അത് നശിപ്പിക്കേണ്ടതും അവനവൻ തന്നെ. പല രോഗങ്ങളും ഉണ്ടാകുന്നത് ഇത്തരം സാമൂഹ്യ ശുചിത്വം ഇല്ലാത്തത് കൊണ്ടും പരിസ്ഥിതിയോടും പ്രകൃതിയോടും നാം കാട്ടുന്ന ക്രൂരതകൊണ്ടും തന്നെയാണ്. സ്വന്തം വീടും പരിസരവും ശുചിയായി ഇരിക്കുന്നതിനുവേണ്ടി മാലിന്യങ്ങൾ പലതും ദൂരേക്ക് വലിച്ചെറിയുന്നു. നല്ല ആഹാരവും ശുദ്ധമായ വായുവും ഉള്ളിടത്തെ ആരോഗ്യവും ഉണ്ടാവൂ. ആരോഗ്യത്തിന്റെ പ്രധാന ഘടകം ശുചിയായ അന്തരീക്ഷവും വൃത്തിയുള്ള നല്ല ആഹാരവും ശുദ്ധജലവും ശുദ്ധമായ വായുവുവാണ്. അതുണ്ടെങ്കിൽ തന്നെ നമ്മുടെ പ്രതിരോധശേഷി വർധിക്കും. താൻ ചെയ്തത് തെറ്റാണെന്നും വ്യക്തിശുചിത്വം മാത്രം പോര സാമൂഹ്യ ശുചിത്വവും ഒപ്പം പരിസ്ഥിതിശുചിത്വവും പ്രകൃതി സ്നേഹവും ഒരു മനുഷ്യന് ഉണ്ടാകണമെന്നും അദ്ദേഹം തിരിച്ചറിഞ്ഞു.


ദേവിക.ജി.എൻ
10 A നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ