നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്/അക്ഷരവൃക്ഷം/രോഗമുക്തിയ്ക്കായ് ....

രോഗമുക്തിയ്ക്കായ് ....

ലോകമേ നീയിതെങ്ങോട്ടു പോകുന്നു.
ലോകമേ കൊന്നൊടുക്കി നീ ജയിക്കുന്നുവോ ...
വീഥികൾ നിശ്ചലമായിടുന്നു
മരണമെന്നൊറ്റ കേൾവി മാത്രം മുഴങ്ങുന്നു
ആരെയോ പേടിച്ചവർ വീടിനുളളിൽ തങ്ങിത്തുടങ്ങിയിട്ടനേകം ദിനങ്ങളായ്
കാക്കികൾ പലതും ആ വഴിത്താരയിൽ യാത്ര മുടക്കുന്നനേകം പേരുടെ
യാചിച്ചു കേണു വന്നീടുമൊരുവന്റെ വിശപ്പകറ്റീടുന്നൊരുപറ്റമാ കോണിൽ.......
കലിയുഗം തുടങ്ങിയെന്നാരോ പറഞ്ഞതായ് കേട്ടുകേട്ടു ഞാൻ പറന്നകന്നീടുന്നു
വാനമതെന്റേതെന്നു മാത്രം പറഞ്ഞ ഞാൻ പറന്നീടുന്നിന്നവിടെ മറ്റേതോ പക്ഷികൾ
അവയെ കണ്ടോടി മറയുന്നു ഒരു കൂട്ടം കൂടിയ കളിക്കാരവർ
ആ പക്ഷിയൊടുവിൽ പറന്നടുത്തീടുന്നു ദൂരത്തു നിൽക്കുന്ന കാക്കിതൻ കൈകളിൽ
കാലമേ നീ കാട്ടും വികൃതികളിലൊന്നായ് ഒടുങ്ങട്ടെ ഇതങ്ങിന്നു തന്നെ
മാനവരെല്ലാം തളർന്നു വീണു നിന്നുടെ കനിവില്ല കണ്ണില്ലാ ചെയ്തികളാൽ
രോഗമുക്തിക്കായ് കേഴും ജനങ്ങളെ കാക്കുവാൻ ദൈവങ്ങളാരുമേയില്ല
ഇനിയുമുയരത്തിൽ പറന്നാലങ്ങെത്തുമോ ദൈവത്തിൻ ദേശമെന്നു പേരുള്ളിടത്ത്
എങ്കിൽ ഞാൻ പറന്നുയരട്ടെ......
ഈ ജനങ്ങൾക്കായ് അവർ തൻ രോഗമുക്തിക്കായ്
എന്നുടെ ഭൂമിക്കായ്

അഞ്ജിതാ രാജേഷ്
8 A നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത