എന്താണ് പരിസ്ഥിതി?
പരിസ്ഥിതി- ചുറ്റുപാടുകൾ എന്ന വാക്ക് നാമിന്ന് ഇന്ന് ഏറെ പറയുന്ന ഒന്നുമാത്രം .ആരാലും ചർച്ച ചെയ്യപ്പെടാത്ത പരിതാപസ്ഥിതിയിലാണ് എന്നതാണ് യാഥാർത്ഥ്യം.
*എന്താണ് പരിസ്ഥിതി.!!* നാം അധിവസിക്കുന്ന നിറയെ പ്രത്യേകതകളുള്ള സ്ഥലങ്ങളേയും അവയുടെ നിലനിൽപ്പിനെയും ചേർത്താണ് നാം പരിസ്ഥിതി എന്ന് പറയുന്നത് .
എന്താണ് പരിസ്ഥിതിയെ കുറിച്ച് പറയുന്നതിലെ പ്രാധാന്യം ? നിറയെ കല്പവൃക്ഷങ്ങളും വയലുകളും ഫല വൃക്ഷങ്ങളും നിറഞ്ഞ പറമ്പുകൾ ഉള്ള ഇടമായിരുന്നു നമ്മുടെ സ്വന്തം ( ദൈവത്തിൻറെ സ്വന്തം നാട്) എന്നറിയപ്പെടുന്ന കേരളം. എന്നാൽ ഇന്ന് വയലുകൾ പകുതിയും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു . തെങ്ങുകൾ ഉണങ്ങി കരിഞ്ഞു നിൽക്കുന്നു. ഒരു പറമ്പിലും ഫലവൃക്ഷങ്ങൾ കാണാൻ കിട്ടാതെ ആയിരിക്കുന്നു .എന്തിന് വിളനിലങ്ങൾ കൂടി ഇല്ലാതായിരിക്കുന്നു. പരിസ്ഥിതിയും വൃക്ഷലതാദിയും പുഴകളും ഒക്കെ എങ്ങനെ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു? മഴപെയ്താൽ പുഴ കവിയുന്ന ഒരു അവസ്ഥ ഉണ്ടായിരിക്കുന്നു. എന്തുകൊണ്ടാവാം ഇന്ന് അങ്ങനെയൊരു സ്ഥിതി ?
ഈ ചോദ്യങ്ങൾക്കെല്ലാം അവസാനം നാം എത്തിനിൽക്കുന്ന ഇടമാണ് അ:ന്തരീക്ഷ മലിനീകരണം .നാം അതിഭീകരമായ പാരിസ്ഥിതിക പ്രശ്നത്തിലാണ് .ഒരു ദിവസം നാം ആരംഭിക്കുമ്പോൾ തുടങ്ങുന്നു മലിനീകരണം എന്ന പ്രവർത്തനം .നാം ഉപയോഗിക്കുന്ന പേസ്റ്റ് ,സോപ്പ്, ലോഷൻ, ഡിഷ് വാഷ്, എയർ കണ്ടീഷണർ, റഫ്രിജറേറ്റർ, എന്നീ മാറ്റിവയ്ക്കാൻ ആകാത്ത പലതും കുറേശ്ശെയായി നമ്മുടെ പരിസ്ഥിതിയെ മലിനപ്പെടുത്തി കൊണ്ടിരിക്കുന്നു. ഇവയോ ഭൂമിയിൽ അന്തരീക്ഷം എന്നതിനെ നശിപ്പിക്കുന്നു .നാം സാധന സാമഗ്രികൾ വാങ്ങാൻ കടയിൽ പോകുന്നു .ആവശ്യമുള്ള സാധനങ്ങൾ വാങ്ങി വീട്ടിലെത്തി ,പലചരക്ക് സാധനങ്ങളെ ടിന്നുകളിൽഅടച്ചു വെക്കുന്നു .ബാക്കിയാവുന്ന പ്ലാസ്റ്റിക് കവറുകൾ നാം കത്തിക്കുന്നു. ഉരുകി ചുരുങ്ങിയ ഇവ ലയിച്ച് ചേരാതെ ഒരു ആവരണമായി മണ്ണിൽ കിടക്കുന്നു. മഴ വെള്ളം ഭൂമിയിലേക്ക് ആഴ്ന്നിറങ്ങുന്നത് തടയുന്നു. ഇവ വെള്ളത്തെ ഭൂമിയുടെ ഉപരിതലത്തിലൂടെ ഒഴുക്കുന്നു. മണ്ണിൻറെ ഫലഭൂയിഷ്ഠത നഷ്ടമാകുന്നതിനോടൊപ്പം പൊടിപടലങ്ങൾ അന്തരീക്ഷത്തിൽ നിറയുന്നു .ഇത് മറ്റൊരു പാരിസ്ഥിതിക പ്രശ്നമാണ് .
ഫാക്ടറികൾ നമുക്ക് പുരോഗമനം നൽകുന്നു എന്ന് നാം ചിന്തിക്കുന്നത് ശരിയാണ്. എന്നാൽ നിർമ്മാണ പ്രവർത്തനങ്ങളിൽ പുറന്തള്ളപ്പെടുന്ന മാലിന്യങ്ങൾ പുഴകളിലും തോടുകളിലും തുറന്നു വിടുമ്പോൾ വിഷാംശം കലർന്ന ജലം പ്രകൃതിയിലെ ജീവജാലങ്ങളിൽ അതിജീവനത്തിന് സാധ്യതകൾ കുറയ്ക്കുകയും പ്രകൃതിയുടെ സന്തുലനാവസ്ഥ തന്നെ തകിടം മറിക്കുകയും ചെയ്യുന്നു .
നാം ഓരോരുത്തരും പ്രകൃതിയിലേക്ക് തിരിച്ചു വരേണ്ടത് ആവശ്യമാണ്. നമ്മുടെ വീടും പരിസരവും പ്ലാസ്റ്റിക് വിമുക്തമാക്കുക മരങ്ങളും ചെടികളും വച്ചുപിടിപ്പിക്കുക പ്ലാസ്റ്റിക് ഉപയോഗിക്കുന്നത് കുറച്ചു കൊണ്ടുവരുക എന്നിവയൊക്കെ പ്രാവർത്തികമാക്കാൻ നിരന്തരം ശ്രമിക്കുക. കൃഷിയിടങ്ങളിൽ നിന്നും ഒഴുകിയിറങ്ങുന്ന രാസവളങ്ങളുടെ വ്യാപനം മൂലം ഉപരിതല ജലസ്രോതസ്സുകൾ ആയ കുളങ്ങളും ,നദികളും കായലുകളും ,എല്ലാം നിറഞ്ഞു. അതോടെ മത്സ്യസമ്പത്ത് നശിക്കാൻ തുടങ്ങി. വിഷ സംയുക്തങ്ങളുടെ കാഠിന്യത്താൽ അനേകായിരം ജീവ ജാതികൾ നശിക്കുകയും വംശനാശഭീഷണി നേരിടാനും ഇടയായി. വയലുകൾ വിള നൽകാനാവാത്ത നിലങ്ങൾ ആയി മാറി.
രാസവളങ്ങളുടെ ഉപയോഗം തീർത്തും ഒഴിവാക്കി മണ്ണിൻറെ മഹത്വം തിരിച്ചറിഞ്ഞ് മണ്ണിൽ പൊന്നു വിളയിക്കുന്ന മനുഷ്യധർമ്മം തിരിച്ചു പിടിക്കേണ്ടിയിരിക്കുന്നു. പരിസ്ഥിതി പ്രശ്നങ്ങൾ വരുമ്പോൾ മാത്രം പ്രതികരിക്കാൻ കാത്തുനിൽക്കാതെ വിദ്യാർത്ഥി ജീവിതം മുതൽ പ്രകൃതിസംരക്ഷണ ബോധമുള്ള ഒരു യുവ തലമുറയെ വളർത്തിയെടുക്കണം. പ്രകൃതിക്ക് അനുയോജ്യമായ മാലിന്യ സംസ്കരണ മാർഗങ്ങൾ നടപ്പാക്കാൻ ബോധവൽക്കരണ പരിപകൾ നടത്തണം ഇവയിലൂടെ പ്രകൃതിയുടെ താളം തെറ്റാതെ തലമുറകളിലേക്ക് കൂടി ഈ വിഭവങ്ങളെയും മനോഹാരിതയും കരുതി വെക്കാം. നല്ല അന്തരീക്ഷത്തിലെ, നല്ല വ്യക്തികളും , നല്ല സമൂഹവും ,നല്ല പരിസ്ഥിതിയോട് കൂടിയ ആവാസവ്യവസ്ഥയും യും ലഭിക്കുകയുള്ളൂ .
ആ ലക്ഷ്യത്തിനായി നമുക്ക് ഓരോരുത്തർക്കും പ്രവർത്തിക്കാൻ മനസ്സ് ഉണ്ടാകട്ടെയെന്ന് സമാശ്വാസിക്കാം ...l
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|