അമ്മയാം ഭൂമി മാപ്പു നൽകൂ......
മഴയില്ല,മരമില്ല,പൂക്കളില്ല,പുഴയില്ല
മലകളായ് പൊന്തുന്നു മാലിന്യങ്ങൾ
ദുർഗന്ധപൂരിതം അന്തരീക്ഷം
കുളവും,പുഴകളും, തോടുകളും
പരിസരം നിറഞ്ഞ് കവിഞ്ഞിടുന്നു
ഇളനീര് പോലുള്ള ശുദ്ധ ജലം
ചെളി മൂടി ആകെനശിച്ചു പോയി
എല്ലായിടവും വിഷമയം
വിള കൂട്ടുവാനായ് വിഷമടിച്ചു
കടലും വിഷമാക്കി നമ്മൾ
നേരമില്ല ഒന്നിനും നേരമില്ല
ജീവന്റെ ജീവനെ കാത്തിടുവാൻ
അമ്മയാം ഭൂമി മാപ്പു നൽകൂ....