ദുർഗ്ഗ എച്. എസ്. എസ്. കാഞ്ഞങ്ങാട്/അക്ഷരവൃക്ഷം/ പരിസ്ഥിതി
പരിസ്ഥിതി
മാനവരാശി നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് പരിസ്ഥിതി മലിനീകരണം. ഫാക്ടറികളിൽ നിന്ന് പുറംതള്ളപ്പെടുന്ന മാലിന്യങ്ങളും, വാഹനങ്ങളിൽ നിന്ന് പുറംതള്ളപ്പെടുന്ന പുകയും എല്ലാം അന്തരീക്ഷമലിനീകരണത്തിന് കാരണമാവുകയും പ്രകൃതിയുടെ നിലനിൽപ്പിനു പ്രതികൂലമായി ബാധിക്കുകയും ചെയ്യും. അന്തരീക്ഷഊഷ്മാവ് ദിനംപ്രതി വർധിച്ചുവരികയാണ് അതിന്റെ പ്രധാന കാരണത്തിലൊന്നാണ് വനനശീകരണവും മരങ്ങൾ മുറിച്ചു മാറ്റുന്നതും മരങ്ങൾ മണ്ണിൽ ഈർപ്പം നിലനിർത്തും മണ്ണിൽ ഈർപ്പം നിലനിൽക്കുന്തോറുംഅന്തരീക്ഷതാപനില കുറയുകയും ചെയ്യും. പ്രകൃതിയിലെ പ്രധാന ഘടകമാണ് മരങ്ങൾ. നാം ദിനംപ്രതി മുറിച്ചുമാറ്റുന്ന മൂന്നിൽ ഒരു ഭാഗം പോലും നമുക്ക് നാട്ടുപിടിപ്പിക്കാൻ കഴിയുന്നില്ല. മറ്റൊരു കാണാം എന്നത് ജലാശയ ത്തിന്റെ വരൾച്ചയും ജലലഭ്യത കുറവുമാണ്.മരം മുറിക്കുന്നത് പക്ഷി മൃഗാതികളുടെ ആവാസ വ്യവസ്ഥയെ ബാധിക്കും.വനവൽക്കരണമാണ് അതിന്റെ പോംവഴി.തരിശു ഭൂമികൾ മരങ്ങൾ കൊണ്ട് ഹരിതപൂർണമാക്കണം.പരിസ്ഥിതി സംരക്ഷണം നാം ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്.
സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം |