ദുർഗ്ഗ എച്. എസ്. എസ്. കാഞ്ഞങ്ങാട്/അക്ഷരവൃക്ഷം/ കൊറോണയുടെ വരവ്
കൊറോണ
2020 എന്ന വർഷത്തെ മാനവർ വരവേറ്റത് കൊറോണ വൈറസ് എന്ന മഹാമാരിയെയാണ്. മനുഷ്യൻ പാരിൽ സ്ഥാപിച്ച അധിപത്യത്തെ വെല്ലുന്ന തരത്തിലായിരുന്നു കൊറോണയുടെ വരവ്. 21ആം നൂറ്റാണ്ട് വരെ സഹജീവികളുടെ സ്വാതന്ത്ര്യം നിഷേധിച് അവയെ കൂട്ടിലടച്ച മനുഷ്യനെ കൊറോണ വൈറസ് വീട്ടിലടച്ചുപൂട്ടി. ഇതോടെ സ്വയം അധികാരികൾ എന്ന് വിലയിരുത്തിയ മനുഷ്യന്റെ ആധിപത്യത്തിന് താത്കാലികമായി വിരാമം കുറിച്ചിരിക്കുകയാണ് ഈ വൈറസ്. ശാരീരിക അകലവും സാമൂഹിക ഒരുമയും ഉണ്ടാക്കിയെടുക്കാൻ ഈ ഭീകരനായ വൈറസ് കാരണമായി മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും മതിൽ കെട്ടുകൾ ഇവിടെ തകർന്നുപോയി ഒത്തൊരുമയുടെ മാനുഷിക ബന്ധങ്ങൾ ഉയർത്തെഴുന്നേറ്റു ലോകത്തെ ജനങ്ങളുടെ ആകെ ഭീതിയിലാഴ്ത്തിയ കൊറോണയ്ക്കെതിരെയുള്ള പരമപ്രധാനമായ മരുന്ന് ശാരീരികമായ അകലം തന്നെയാണ്. കൊറോണ എന്ന മഹാമാരി പാരിൽ പെയ്തിറങ്ങുമ്പോൾ അതിൽ നനയാതിരിക്കാനായി ഒരു കുട ആയിത്തീരാൻ ഒരു മരുന്നിന്റെ ആവശ്യമുണ്ട്. കൊറോണ എന്ന അന്ധകാരത്തെ തുടച്ചുനീക്കാൻ കെൽപ്പുള്ള വെളിച്ചമായ മരുന്നിനെ സൃഷ്ടിക്കുന്ന ശാസ്ത്രജ്ഞരെ ആവശ്യമായിരിക്കുന്നു. കൊറോണയെന്നല്ല ഏതൊരു മഹാമാരിയെയും തുടച്ചു നീക്കാൻ പറ്റുന്ന ഒരു നല്ല തലമുറയെ വാർത്തെടുക്കണം ലോക്ക്ഡൌൺ കാലത്ത് പട്ടിണിപ്പാവങ്ങൾക് തണൽമരമായി പ്രവർത്തിക്കാൻ സന്നദ്ധരായ പ്രവർത്തകരെയും ഞരമ്പിൽ കേരളീയത നിലകൊള്ളുന്ന രക്തമോടുന്ന യുവതലമുറ വേണം ഒന്നിച്ചു തുടച്ചു നീക്കാം നമുക്കി മഹാമാരിയെ.
സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |