പച്ചോല തുമ്പിൽ ആടി കളിക്കുന്ന
പച്ചില പാമ്പു പറഞ്ഞു തന്നു,
ഇന്ന് അങ്ങോളമിങ്ങോളം നെട്ടോട്ടം
ഓടുന്ന പോലീസ് മാഷും ചൊല്ലി തന്നു,
ലോകത്തിൻ മുക്കിലും മൂലയിലും പോയി -
വാർത്തക്കാരു പറഞ്ഞായിരം വട്ടം,
പ്രതിരോധ വഴിയും നിർദ്ദേശവും ചൊല്ലി -ആരോഗ്യവകുപ്പിൻ നാവു കുഴഞ്ഞു,
മരണസംഖ്യ കൂടുന്ന കാലമിത് -
മർത്യനു ഭീഷണിയാവുന്ന രോഗമിത്,
ചൈനയും, ഇറ്റലി, ഇന്ത്യ പോൽ രാജ്യങ്ങൾ ഞെട്ടിവിറച്ചൊരു രോഗമിത്,
ഇതുമൂലം മനസ്സിൽ തെളിയും ചോദ്യത്തിന് -
ഉത്തരം നൽകുവ താരാണാവോ?
ഈ മഹാമാരിയിൽ കർഫ്യൂനിർദ്ദേശിച്ചിട്ടും -
മനുഷ്യനവൻ അടങ്ങുകില്ലേ?
ഒരു തുണ്ട് ക്ഷമ പോലും ഇല്ലാത്ത മനുഷ്യൻ മാർ -
ഈ രോഗം തടയുന്നതെങ്ങെയാ?
വർണപ്പകിട്ടേകും വിഷുക്കാലവും പോയി -
പൊട്ടാസിൻ പൂരപ്പകർപ്പും പോയി,
നമ്മുടെ കേരള നാടോ ഉറങ്ങിപ്പോയ് -
കുട്ടനാടിൻ്റെ തിളക്കം പോയി,
നിപയല്ലിത് കൂട്ടുകാരെ -
കൊറേണയെന്നൊരു ഭീകരനാ'...
നോക്കൂ ഒരാൾക്ക് രോഗം വന്നാൽ -
കഷ്ടപ്പെടുന്നത് മറ്റുള്ളവരാ ....
ഒന്നിച്ചു നിൽക്കാം നമുക്കേവർക്കും -
ഒറ്റക്കെട്ടായി പ്രവർത്തിച്ചിടാം ...