തോട്ടട വെസ്റ്റ് യു.പി/അക്ഷരവൃക്ഷം/ലേഖനം
കൊറോണ
കൂട്ടുകാരെ.... നമ്മളെയെല്ലാം കൊറോണ എന്ന വൈറസിനെ ഭീതിയിലാ ണല്ലോ ചൈനയിലെ വുഹാൻ എന്ന സ്ഥലത്ത് ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ട കൊറോണ വൈറസ് ലോകത്താകമാനം ഒരു ലക്ഷം മനുഷ്യ ജീവനുകൾ ഇല്ലാതാക്കി. നമ്മുടെ രാജ്യത്ത് 239 പേരുടെ മരണത്തിന് കാരണമായി ഈ വൈറസ് കേരളത്തിൽ രണ്ട് പേരാണ് മരണത്തിന് കീഴടങ്ങിയത്. കൊറോണ പടർന്നുപിടിച്ചപ്പോൾ തന്നെ നമ്മുടെ കൊച്ചു കേരളത്തിലെ എല്ലാവർക്കും പേടി ആയിരുന്നു. ഓരോരുത്തരും അവരവരുടെ ആരോഗ്യവും സുരക്ഷയും ശ്രദ്ധിക്കണമെന്ന് നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറൂം പറഞ്ഞതു മുതൽ എല്ലാവരും അനുസരിച്ച് കൊറോണ നേരിടാൻ സോപ്പ് വെള്ളം ഉപയോഗിച്ച് കൈകൾ 20 സെക്കൻഡ് സമയമെടുത്ത് നല്ലതുപോലെ കഴുകണം എന്നും പരസ്പരം തൊടാതെ അകലം പാലിച്ചിട്ട് നിൽക്കണം എന്നും പറഞ്ഞു. ഇതു നമ്മൾ കുട്ടികളടക്കം പാലിച്ചു. പിന്നീട് കൊറോണ പടർന്നുപിടിച്ചപ്പോൾ സ്കൂളുകൾ എല്ലാം അടച്ചു. പിന്നെ നമ്മുടെ രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക ഡൗൺ പ്രഖ്യാപിച്ചു. ഇപ്പോൾ നമ്മൾ എല്ലാവരും ഈ വൈറസിനെ തുരത്തി ഓടിക്കാൻ ആയി വീട്ടിലിരിക്കുകയാണ്, പക്ഷേ ഒരു ആവശ്യവുമില്ലാതെ പുറത്തിറങ്ങി നടക്കുന്നുണ്ട്. ഇത് നമ്മുക്ക് ആപത്താണ് ഡോക്ടർമാരും നഴ്സുമാരും ആശുപത്രിയിലെ എല്ലാവരും പോലീസുകാരും നമ്മുടെ ജീവൻ രക്ഷിക്കാൻ വേണ്ടിയാണ് ജോലി ചെയ്യുന്നത്. അവർക്ക് നമുക്ക് നന്ദി പറയാം. പ്രധാനമന്ത്രിയും, മുഖ്യമന്ത്രിയും, ആരോഗ്യമന്ത്രിയും പറയുന്നത് നമ്മുക്ക് അനുസരിക്കാം. എന്നാൽ മാത്രമേ ഈ കൊറോണാ വൈറസിനെ ഈ ലോകത്തു നിന്നു തന്നെ ഇല്ലാതാക്കാൻ കഴിയുള്ളൂ...
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം |