ശാന്തമായി തിരിഞ്ഞ കാലചക്രം
എത്രയോ പെട്ടെന്ന് മാറിമറിയുന്നു
2019 ഡിസംബർ മാസം വന്നുവല്ലോ
ഒരു കാലfനെ പോലെ കൊറോണ എന്ന മഹാവ്യാധി
കണ്ടുകണ്ടങ്ങിരിക്കും മനുഷ്യരെ
നാളെ പുലരുമ്പോൾ കാണും എന്ന് ഉറപ്പില്ല!
ഇത്രയും ഭീകരനായ ഒരു സത്വം
ഈ നാട്ടിൽ പിറന്നിട്ടില്ല..
കൊണ്ടുപോയി ഇല്ലയോ ലക്ഷക്കണക്കിന്
ജനങ്ങളെ ദാക്ഷിണ്യമില്ലാതെ ഈ മഹാവ്യാധി
രക്ഷ നേടണമെങ്കിൽ നാം ശുദ്ധ വൃത്തി
എന്ന മഹാസത്യം ചിത്തത്തിൽ പേറണ്ണം
ഇതിനെ തുടച്ചു നീക്കുവാൻ
കൈകൾ വൃത്തിയായി കഴുകണം
മുഖാവരണം ധരിക്കണം
കൂട്ടായുള്ള സമ്പർക്കം ഒഴിവാക്കണം
നല്ല ശീലങ്ങൾ പാലിക്കണം
മാനവ ജനതയുടെ കൂട്ടായ ശ്രമത്തിലൂടെ
തുടച്ചു നീക്കുവാൻ കൈകൾ കോർത്തിടാം
ജഗദീശ്വരനെ മനസ്സിൽ ധ്യാനിച്ച് മുന്നേറിടാം