തിരുവട്ടൂർ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണക്കാലം
കൊറോണക്കാലം
"ഉമ്മാ.. ഞാൻ സൈക്കിൾ എടുത്ത് കളിച്ചോട്ടേ ..?" "വേണ്ട" എന്നായിരുന്നു ഉമ്മയുടെ മറുപടി. വീണ്ടും ചോദിച്ചു. പക്ഷേ അപ്പോഴും "വേണ്ട" എന്നു തന്നെ. ആകെ ടെൻഷനായി. "എന്തുചെയ്യും?" അപ്പോൾത്തന്നെ ഫോണെടുത്ത് ഗൾഫിലുള്ള ഉപ്പയെ വിളിച്ചു. "ചാൻസ് കിട്ടിയെങ്കിലോ ഉപ്പാ. ഞാൻ സൈക്കിൾ എടുത്ത് റോഡിൽ കളിച്ചോട്ടെ? പ്ലീസ് ഉപ്പാ " "മോളേ, നീ ഉമ്മയോട് ചോദിക്ക് " എന്നായിരുന്നു മറുപടി. ഞാൻ ഉമ്മയോട് വീണ്ടും ചോദിച്ചു. " ഉമ്മാ, എനിക്ക് പഠിച്ചു മടുത്തു. ഇത്തിരി നേരം കളിക്കാൻ വിട്. പ്ലീസ് ഉമ്മ". അപ്പോഴാണ് ഉപ്പ പറഞ്ഞത് "നമ്മുടെ രാജ്യം ലോക് ഡൗണായി പ്രധാനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നു. അനാവശ്യമായി പുറത്തിറങ്ങുന്നവരെ പോലീസ് അറസ്റ്റു ചെയ്യുന്നതാണ്" എന്ന്. "എന്താണ് ഉപ്പ ഈ ലോക് ഡൗണെന്നു പറഞ്ഞാൽ ?" ഞാൻ ചോദിച്ചു. "അത് മോളേ.. ലോകം മുഴുവൻ കൊറോണ എന്ന ഓമനപ്പേരിൽ കോവിഡ് 19 എന്ന വൈറസ് പടരുകയാണ്. ഇതു വരെ അതിന് മരുന്നു കണ്ടു പിടിച്ചിട്ടില്ല. ചൈനയിലും ഇറ്റലിയിലും അമേരിക്കയിലും എന്നു വേണ്ട, പല വിദേശ രാജ്യങ്ങളിലും നിത്യേന ആയിരക്കണക്കിന് ആളുകളാണ് മരിച്ചു വീഴുന്നത്. അതുപോലെ നമ്മുടെ രാജ്യത്തും ആളുകൾ മരിക്കുകയും ദിനംപ്രതി രോഗികളുടെ എണ്ണം കൂടുകയും ചെയ്യുന്നു. "എങ്ങനെയാണ് ഉപ്പ ഇത് പടരുന്നത്?" "മോളേ ഇത് ഒരു പകർച്ചവ്യാധിയാണ്. രോഗമുള്ളവർ സ്പർശിച്ച സ്ഥലത്ത് നമ്മൾ സ്പർശിക്കുകയോ അവര് ഉപയോഗിച്ച സാധനങ്ങൾ നമ്മൾ ഉപയോഗിക്കുകയോ ചെയ്താൽ നമുക്കും വൈറസ് ബാധ ഏൽക്കും. സാമൂഹ്യ വ്യാപനം വഴി രോഗം പടരാതിരിക്കാനാണ് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ആരോഗ്യ വകുപ്പും നമ്മളോട് പറഞ്ഞത്, അല്പകാലം പുറത്തിറങ്ങരുത്, സാമൂഹിക അകലം പാലിച്ച് വീട്ടിൽത്തന്നെ കഴിയണം എന്ന് . രണ്ടു കൈകളും ഇടയ്ക്കിടെ സോപ്പുപയോഗിച്ച് കഴുകി വൃത്തിയാക്കി സൂക്ഷ്മത പുലർത്തുക." ഇത് കേട്ടപ്പോൾ എനിക്ക് കാര്യങ്ങൾ ഏറെക്കുറെ മനസിലായി.പിന്നീട് എല്ലാ ദിവസവും ഞാൻ ഈ വൈറസിനെ ക്കുറിച്ച് കൂടുതൽ അറിയാൻ വേണ്ടി പത്രവായന അധികരിപ്പിച്ചു.പത്രവായന കഴിഞ്ഞാൽ ഞാൻ പച്ചക്കറിതൈകൾക്ക് വെള്ളമൊഴിക്കും., ഉമ്മയെ സഹായിക്കും. ചിലപ്പോഴൊക്കെ നേരം പോക്കിന് കുറച്ചു നേരം ഗെയിം കളിക്കും. അല്ലെങ്കിൽ ഇക്കാക്കയോടൊപ്പം ചിത്രരചനയിൽ ഏർപ്പെടും. എന്നാലും മനസ്സിൽ എന്തോ ഒരിതു പോലെ ... *ഭയം വേണ്ട.. ജാഗ്രത മതി..*
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം |