ഭൂമിയിന്നെത്ര മാറി-
യെന്നറിയുന്നുണ്ടോ നാമെല്ലാം.
നാമെല്ലാം മാറിയപ്പോൾ
ഭൂമിയും മാറിയത - റിഞ്ഞീല്ലെ?
നിലനിർത്തിടാം ഈ ഭംഗി
ശ്രദ്ധിച്ചീടാം ഭൂമിയെ
കാത്തീടാമീ ഭൂമിയെ
ശുചിയായി എന്നും നിലനിർത്താം
കൊറോണയേയും തുരത്തും നമ്മൾ
നാടിന്റെ അഭിമാനം ആയിടും
അതിനായി നമ്മൾ പോരാടും
ഭയപ്പെടേണ്ടതില്ല നമ്മൾ
ജാഗ്രതയോടെ കഴിഞ്ഞീടാം
ദു:ഖങ്ങളെല്ലാം മറികടക്കും നമ്മൾ
ഒന്നിച്ചൊന്നായ് മുന്നേറും
നാടിന്റെ നന്മയും വളർത്തീടും.