തട്ടാടത്തുംകാവ് എ.എം.എൽ.പി.സ്കൂൾ നടുവട്ടം/പ്രവർത്തനങ്ങൾ
പ്രവേശനോത്സവം 2024-25



തട്ടാടത്തുംകാവ് എ എം ൽ പി സ്കൂൾ പ്രവേശനോത്സവം കൃഷ്ണകുമാരി മാഡം ( വാർഡ് കൗൺസിലർ, ചെയർപേഴ്സൺ നഗരവികസനം കോഴിക്കോട് കോർപറേഷൻ) ഉത്ഘാടനം നിർവഹിച്ചു. നിധിൻ സർ പരിപാടിയിലേക് എല്ലാവരെയും സ്വാഗതം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ് നിഷി ടീച്ചർ യോഗത്തിൽ അധ്യക്ഷത വഹിച്ചു. ശ്രീ വിനോദ് (കിരണം റെസിഡൻസ് അസോസിയേഷൻ സെക്രട്ടറി) ആശംസ അർപ്പിച്ചു സംസാരിച്ചു. S R G കൺവീനർ പ്രജീഷ് സർ നന്ദി പറഞ്ഞുകൊണ്ട് ചടങ്ങിന് സമാപനമായി. തുടർന്ന് 'രക്ഷാകർതൃവിദ്യാഭ്യാസം' എന്ന വിഷയത്തെ ആസ്പദമാക്കി അഷ്റഫ് സാറിന്റെ നേതൃത്വത്തിൽ രക്ഷിതാക്കൾക് വിശദമായ ക്ലാസ് നൽകി. മധുരവിതരണത്തിനു ശേഷം വിഭവസമൃദ്ധമായ ഉച്ചഭക്ഷണത്തോടെ പരിപാടികൾ അവസാനിച്ചു.