ഡോ. അംബേദ്കർ മെമ്മോറിയൽ യു.പി.എസ്. മുട്ടപ്പള്ളി/എന്റെ ഗ്രാമം

മുട്ടപ്പള്ളിഎന്റെ ഗ്രാമം

കോട്ടയം ജില്ലയുടെ കിഴക്കൻ മലയോര മേഖലയായ എരുമേലി പഞ്ചായത്തിലെ കിഴക്കൻ ഗ്രാമമാണ് മുട്ടപ്പള്ളി. സാധാരണക്കാരിൽ സാധാരണക്കാരും കർഷകത്തൊഴിലാളികളും, പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിലുള്ള ആളുകളും തിങ്ങിപ്പാർക്കുന്ന ഒരു ഗ്രാമമാണ് മുട്ടപ്പള്ളി. തന തായ പാരമ്പര്യവും കലകളും സംസ്കാരവും നിറഞ്ഞ  ശബരിമലയിലേക്കുള്ള പാതയിലാണ് ഇത് ചെയ്യുന്നത് ഡോക്ടർ അംബേദ്കറുടെ പേരിലുള്ള വിദ്യാലയം തിരുവള്ളൂരിലെ പേരിലുള്ള ഹൈസ്കൂൾ ഗവൺമെന്റ് വെൽഫെയർ എൽ പി സ്കൂൾ എന്നിവ ഈ ഗ്രാമത്തിൽ ഉണ്ട്. മുള ഉപയോഗിച്ചുള്ള കൊട്ട വട്ടി വരമ്പ് പായ നിർമ്മാണം ഈ ഗ്രാമത്തിലെ ഒരു പ്രധാന വരുമാന മാർഗ്ഗം ആയിരുന്നു കോട്ടയം ജില്ലയുടെ കിഴക്ക് ഭാഗത്ത് പത്തനംതിട്ട ജില്ലയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഈ ഗ്രാമം കലാസാംസ്കാരിക മേഖലകളിൽ മുൻപന്തിയിൽ ആണുള്ളത്. മത മൈത്രി യുടെ പുണ്യഭൂമിയായ എരുമേലി പുണ്യ നദിയായ പാമ്പാ ശബരിമല ഇവയുടെ മധ്യത്തിൽ സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു ഗ്രാമമാണ് മുട്ടപള്ളി

ഭൂമിശാസ്ത്രം

ചെറിയ മലകളും കുന്നുകളും കുന്നുകളും കൊച്ച് അരിവുകളും ഉള്ള വനപ്രദേശത്തോടു  ചേർന്ന് കിടക്കുന്ന  നടക്കുന്ന ഒരു ഗ്രാമമാണിത്

പൊതു സ്ഥാപനങ്ങൾ

ഇവിടുത്തെ പൊതുസ്ഥാപനങ്ങൾ എന്ന് പറയുന്നത് ഒരു ഹൈസ്കൂൾ യുപി സ്കൂൾ എൽ പി സ്കൂൾ എന്നിവയാണ് പിന്നെ ഒരു ഹെൽത്ത് സെന്റർ

പ്രമുഖ വ്യക്തിത്വങ്ങൾ

മത സാമൂഹിക സാംസ്കാരിക മേഖലകളിൽ പ്രവർത്തിക്കുന്ന നിരവധി വ്യക്തി വ്യക്തികൾ ഈ നാടിന്റെയും സ്കൂളിന്റെയും സംഭാവനയാണ്

യാത്രാവിവരണം

"ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം വന്നെത്തിയ ഗവി യാത്ര,,,,, യാത്രകൾ എന്നും നമ്മുക്ക് ആനന്ദം നൽകുന്നതാണ്.അത് കുട്ടികളുമൊത്താകുമ്പോൾ വേറിട്ടൊരൊനുഭവമായിക്കും നമുക്ക് ലഭിക്കുക.ഗവി യാത്ര കുട്ടികളെ സംബന്ധിച്ച് ഉല്ലാസയാത്രയാണെന്ന് വിചാരിച്ചിരിക്കു., കാരണം അവർക്കെല്ലാ യാത്രകളും ഉല്ലാസക്കാനാണു താല്പര്യം. ആട്ടവും പാട്ടുമായി 'പക്ഷേ ഗവിയിലേക്കു പോയപ്പോൾ ആദ്യമൊന്നും അവർക്ക് ആസ്വദിക്കാൻ സാധിച്ചില്ലങ്കിലും പതുക്കെ പതുക്കെ പ്രകൃതിയുടെ മാസ്മരിക വലയത്തിലേക്ക് എത്തിചേരുകയാണുണ്ടായത് ,അതാണ് പ്രകൃതി സൗന്ദര്യവും.ബാഹ്യലോകത്തിൻ്റെ കൈകളിൽ നിന്ന് തികച്ചും ശാന്തിയുടെ ധ്യാനത്തിൻ്റെ നിശബ്ദതയിലൂടെ ആനന്ദത്തിൻ്റെ പാ ര്യ മതയിൽ എത്തിച്ചേരാൻ നമുക്ക് സാധിച്ചു.മൊബൈയിലിൻ്റ വലയത്തിൽ പെടാതെ ,വാഹനത്തിൻ്റ കാതടപ്പിക്കുന്ന ശബ്ദകോലാഹലങ്ങളില്ലാതെ', സ്വാർത്ഥമാർന്ന ചിന്തകളെ മനസ്സിൽ സൂക്ഷിക്കാൻ ഇടതരാതെ 'പ്രകൃതി നമ്മുക്ക് ഒരുക്കി തന്ന സൗന്ദര്യത്തിൻ്റെ ആത്മാശം ഉൾക്കൊണ്ട് ശാന്തമായ യാത്ര അത് എല്ലാവർക്കും ആനന്ദദായകമാണെന്ന് ഇന്നെത്തെ യാത്ര കൊണ്ട് മനസ്സിലായി. വ്യക്തമായ പ്ലാനിങ്ങും' സമയകൃത്യനിഷ്ഠയും ഈ യാത്രയുടെ പ്രത്യേകതയാണ് ,അതോടൊപ്പം നമ്മളെ എല്ലാ സ്ഥലങ്ങളിലും കൃത്യ സമയത്ത് എത്തിച്ച നമ്മുടെ സാരഥി ഫൈസൽ അണ്ണന് ഒരു ബിഗ് സലൂട്ട്', ഇതിനെല്ലാം ഉപരി ഒരുപom യാത്രയുടെ ആവശ്യകത മനസ്സിലാക്കി കുട്ടികളെ അയച്ച രക്ഷകർത്താക്കൾക്കും നന്ദി.അതിലുപരി ഈ പഠനയാത്രയിൽ പങ്കുചേർന്ന എൻ്റെ എല്ലാ കൊച്ചു കൂട്ടുകാർക്കും നന്ദി രേഖപ്പെടുത്തുന്നു' " ഷിബുസാർ.....

"നമ്മുടെ ഓരോ ദിവസവും നേരത്തെ ആരോ രൂപകല്പന ചെയ്തതാണ്........ ഇന്ന് വളരെ സന്തോഷവും അതിലേറെ ചരിതാർഥ്യവും ഉള്ള ഒരു പകൽ...... കൂടെപ്പിറപ്പുകൾ പോലെ ഷിബുസാർ സുമിൻ ടീച്ചർ ഫൈസൽ ഷാജിയണ്ണൻ........  നിറഞ്ഞ സ്നേഹവും കരുതലും ❤️...... നമ്മുടെ പ്രിയപ്പെട്ട കുഞ്ഞുങ്ങൾ..... അവരുടെ ഇഷ്ടം പോലെ ആസ്വദിച്ച ഒരു പകൽ....... നഷ്ടബോധമില്ലാത്ത ഒരു പകൽ ദിനം........ ഗവി യാത്ര....... ഗ്രുഹാതുര സ്മരണ ഉണർര്ത്തുന്ന ഉച്ചയൂണ്..... ഒരുപാടു കാലത്തിനു ശേഷം ഒരു അമ്മ വാട്ടിയ ഇലയിൽ സ്നേഹത്തിൽ പൊതിഞ്ഞു നൽകിയ പൊതിച്ചോർ...... നിറഞ്ഞമനസ്സോടെ ആ അമ്മയ്ക്കും സ്നേഹശംസകൾ.... സമയം തെറ്റാതെ ഓടിയെത്തിയ സാരഥി... ഫൈസൽ.....കാഴ്ചകൾ കണ്ടു നിറഞ്ഞാടി തളർന്നുറങ്ങിയ കുഞ്ഞുങ്ങൾ...... അതെ ശരിക്കും ഇന്ന് ഞാനും എന്റെ ബാല്യകാലത്തേയ്ക്ക് തിരിച്ചു പോയി.......... ഈ മനോഹര തീരത്ത്....... നമുക്കൊക്കെ ഇനിയും ഒരുപാടു ചെയ്യാൻ ഉണ്ടാവും ഉണ്ടാവട്ടെ..... എന്ന് മാത്രം ആശംസിക്കുന്നു....

ഒന്നും മാത്രം ആശംസിച്ചു കൊണ്ട്.... യാത്രകൾ ഇവിടെ അവസാനിക്കുന്നില്ല......"

       ഡി അജിത് 🙏🏻

ചിത്രശാല