കൊല്ലവർഷം 1102 ഇടവമാസത്തിലാണ് ( 1927 ) പെരിയാറിന്റെ തീരത്തു സ്ഥിതിചെയ്യുന്ന ധർമപോഷിണി സഭ ലോവർ പ്രൈമറി സ്‌കൂൾ ,പഴമ്പിള്ളിത്തുരുത് നിലവിൽ വന്നത് .ഈനാട്ടില ഈഴവരുടെ സാമുദായികവും സാമ്പത്തികവും സദാചാരപരവുമായ പുരോഗതിയെ ലക്ഷ്യമാക്കി സമുദായ സ്നേഹികളായ ഏതാനും പേരുടെ ആലോചനാഫലമായി 'ധർമപോഷിണി  സഭ' എന്ന പേരിൽ ഒരു സഭ രൂപീകരിക്കുകയും പ്രസ്തുത സഭ വകയായി ധർമപോഷിണി സഭ ലോവർ പ്രൈമറി സ്കൂൾ എന്ന പേരിൽ ഒരു വിദ്യാലയം സ്ഥാപിക്കുകയും ചെയ്തു.95 വര്ഷം പിന്നിടുന്ന ഈ വിദ്യാലയത്തിന്റെ ഉടമസ്ഥാവകാശം പഴമ്പിള്ളിത്തുരുത്തിലെ ധർമപോഷിണി സഭയ്ക്കാണ് .