കൊറോണ

കൊറോണ അഥവാ കോവിഡ് -19 വുഹാൻ പ്രവിശ്യയിൽ നിന്നും ഉത്ഭവിച്ച ഈ മാരക വൈറസ് ഇന്ന് ലോകമാകെ മഹാമാരി പോലെ പെയിതിറങ്ങുകയാണ്. വികസിത രാജ്യങ്ങളായ ചൈന, അമേരിക്ക, ഇറ്റലി, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങൾ അതിനു മുമ്പിൽ കീഴടങ്ങി. സൂര്യനസ്തമിക്കാത്ത രാജ്യത്തെ പ്രദാനമന്ത്രിക്കു പോലും ഇത് ബാധിക്കപ്പെട്ടിരിക്കുന്നു ഇപ്പോൾ ഇത് ഇന്ത്യയിലും എത്തിയിരിക്കുകയാണ്. നമ്മുടെ പ്രദാനമന്ത്രിയും മുഖ്യമന്ത്രിയും ഇതിനുവേണ്ടി എല്ലാ കാര്യങ്ങളും വളരെ ആത്മാർത്ഥമായി ചെയ്യുന്നുണ്ട്. ലോകാരോഗ്യ സംഘടന ഇന്ത്യയ്ക്കിത് അതിജീവിക്കാൻ കഴിയും എന്നാണ് അഭിപ്രായപ്പെടുന്നത്. എങ്കിലും ചിലർ സർക്കാരിന്റെയും പോലീസിന്റെയും വാക്കുകൾ തിരസ്ക്കരിച്ച റോഡിലേക്ക് ഇറങ്ങുകയാണ്.പ്രധാന മന്ത്രി ലോക്ഡൌൺ പ്രഖാപനത്തിലൂടെജനങ്ങളോട് വീടുകളിൽ ഇരുന്ന്കോവിഡ്-19നുമായി യുദ്ദം പ്രഖ്യാപിച്ചിരിക്കുകയാണ് മഹാരാഷ്ട്രയിലും തമിഴ്നാട്ടിലും രോഗികൾ 2000ത്തിൽ അധികം കടന്നെങ്കിലും കേരളം അതിൽ നിന്നും വേറിട്ടു നിൽക്കുകയാണ് കുറെ ആൾക്കാരെങ്കിലും രോഗം ഭേദമായി തിരിച്ചുപോകുന്നുണ്ട് കൊറോണ പോലുള്ള വ്യാധികളെ നേരിടാനും പ്രതിരോധിക്കാനും നമ്മുക്ക് വേണ്ടത് ആരോഗ്യമുള്ള മനസ്സും ശരീരവുമാണ്. ആരോഗ്യമുള്ള ശരീരത്തിന് വേണ്ടത് വ്യക്തി ശുചിത്വം ആണ്. തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല ഉപയോഗിക്കണം പുറത്തുപോയിട്ടു വന്നാൽ കുളിച്ചതിന് ശേഷം മാത്രമേ വീട്ടിൽ പ്രവേ- ശിക്കാവൂ. ഇടയ്ക്കിടെ സോപ്പ് ഉപയോഗിച് കൈ കഴുകണം നഖങ്ങൾ വൃത്തിയാക്കണം. ഇവയെല്ലാം പാലിക്കുന്നതിലൂടെ കോറോണയെ ഒരു പരിധി വരെ പ്രതിരോധിക്കാം.

ശ്രീനന്ദ ഐ
5 A ഡി വി യൂ പി എസ് തലയൽ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം