കള്ളൻ എലി

ഒരു വീട്ടിലെ പത്തായത്തിലായിരുന്നു ചിണ്ടൻ എലിയുടെ താമസം. ചിണ്ടൻ എലി മഹാ കുസ് ത്രി അ യി രു ന്നു അവൻ്റെ കൂട്ടുകാരെ അവൻ വല്ലാതെ ശല്യപ്പെടുത്തിയിരുന്നു കൂട്ടുകാരും കൂട്ടത്തിൽ മുതിർന്നവരും അവനെ ഉപദേശീക്കാൻ നോക്കി പക്ഷെ ഫലമുണ്ടായില്ല എന്നിട്ടും അവന് വികൃതി കൂടിയതേ ഉള്ളു അവന് മറ്റൊരു ചീത്ത സ്വാഭവമാണ് മോഷണം. മറ്റുള്ളവർ അദ്ധ്യനിച്ച് വയ്ക്കുന്ന ഭക്ഷണഠ ആരുമറിയാതെ അവൻ കഴിക്കും. ചിണ്ടൻ എലിയുടെ കുട്ടുക്കാർ ഒരുമിച്ച് ഒരു തിരുമാനത്തിൽ എത്തി അവനെ ഒരു പാഠം പഠിപ്പിക്കണം. അവർ ഒരു ദിവസം ചിണ്ടൻ്റെ അടുത്ത് എത്തി അവർ ചിണ്ടനോട് പറഞ്ഞു ഓ എന്തു പറയാനാ ചങ്ങാതി ഞാൻ ധാരാളം സാമ്പാദിച്ചിട്ടുണ്ട് പക്ഷെ ആഗ്രഹിച്ച തൊന്നും സാധിക്കാതെ സമ്പാദിച്ചിട്ടു എന്തു കാര്യം ചിണ്ടൻ ചോദിച്ചു നിൻ്റെ ഏത് ആഗ്രഹമാണ് സാധിക്കാത്തത് .അപ്പോൾ അവർ പറഞ്ഞു ഈ വീട്ടിലെ മനുഷ്യർ അവരുടെ അടുക്കളയുടെ സമീപത്തായി വെളുവെളുത്തതേങ്ങാ കഷ്ണങ്ങൾ സൂഷിച്ചിട്ടുണ്ട് അത് ഞങ്ങൾക്ക് സ്വന്തമാക്കണമെന്ന് വല്ലാത്ത മോഹം പക്ഷെ ആ പെട്ടിയിൽ കയറി പറ്റുക അത്ര എളുപ്പമല്ല അതുകൊണ്ട് ഞങ്ങൾ ആ ആഗ്രഹം ഉപേക്ഷിച്ചു. അന്ന് വൈകുന്നേരം ചിണ്ടൻ വീടിൻ്റെ അടുക്കളയുടെ അരികിൽ എത്തി. ചിണ്ടൻ ആ തേങ്ങാ കഷ്ണം വച്ചിരുന്ന കൂട്ടിനകത്തുകയറി ഇതെല്ലാം കൂട്ടുക്കാർ കണ്ടു നിന്നു അവർക്ക് പെട്ടെന്ന് തോന്നി ചിണ്ടന് ഇത്രയും വലിയ ശിക്ഷ കൊടുക്കേണ്ട അവശ്യമില്ല . അവർ പെട്ടെന്ന് വിളിച്ചു പറഞ്ഞു ചിണ്ടാ അത് എലി കെണി ആണ്. ഇത് കേട്ട ഉടനെ ചിണ്ടൻ മിന്നൽ വേഗത്തിൽ പുറത്തിറങ്ങി പക്ഷെ അവൻ്റെ വാലിൻ്റെ അറ്റം കെണിക്ക കത്തായി വാലുമുറിഞ്ഞു . ചിണ്ടൻ ഓർത്തു ഞാൻ ചെയ്ത തെറ്റിനു ദൈവo തന്ന ശിക്ഷയാണ് ഇത് അവൻ പൊട്ടി കരഞ്ഞു.

അദ്വൈത് എച്ച് പി
7 A ഡി വി യു പി എസ് തലയൽ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ