ലോകം മുഴുവൻ ചുട്ടെരിക്കാനായ്
, ഭീകരനായവൻ വന്നെത്തി
മതവും ജാതിയും നോക്കാതെ
ഭാഷയും വേഷവും നോക്കാതെ
മാനവ ജനതയെ കൊന്നൊടുക്കാനായ്
മഹാമാരി കൊടുങ്കാറ്റായ് വന്നു.
കൊറോണയെന്നൊരു ഭീകരനെ
കോ വിഡ് 19 പേരിട്ടു
എല്ലായിടവും ചേക്കേറി
എല്ലാവരിലും പറന്നെത്തി
മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക്
കോഡിഡ് 19 കയറിക്കൂടി
ഒന്നിൽ നിന്ന് തുടങ്ങിയവൻ
ലക്ഷങ്ങളിൽ വന്നെത്തി
രോഗം മഹാമാരിയായ് വളർന്നു
ലോകം മുഴുവൻ തകർക്കുവാനായ്
പ്രതിരോധിക്കാൻ കഴിയാതെ
നമ്മളിരുന്നു ദുഃഖത്തിൽ
ചെറിയൊരു പായം കണ്ടെത്തി
ഒരൊറ്റ മനസ്സാൽ ചിന്തിച്ചു
മാസ്ക്ക് ധരിക്കു നിത്യേന
വ്യകതി ശുചിത്വം പാലിക്കൂ
അറിവുള്ളോർ പറയുന്നത്
അനുസരിച്ചു ജീവിക്കു
വീട്ടിലിരുന്നു തുരത്തിടാം
കോവിസ് 19 ഭീകരനെ
നമ്മളെത്തേടി കൊറോണ വരില്ല
നമ്മൾ തേടി പോകരുതേ
നാടുകടത്തു ഭീകരനെ
അതിനായ് ഒന്നായ് പോരാടാം
അന്ത്യം തീർക്കാം കൊറോണയെ
അന്തിമ വിജയം നമ്മൾക്ക്