വീട്ടിലായ് ഞാനൊരു കൂട്ടിലെ-
പോലെന്റെ വേനലവധി കഴിച്ചു
കോവിടെന്നോമന പേരുമായ്-
വന്നൊരു ഭീകരനിൽ നിന്നൊളിക്കാൻ
ഭൂലോകമൊക്കെ വിറപ്പിച്ചു നിർത്തിയ
കോവിഡേ നീയെത്ര ഭീമൻ
പോവുക പോവുക പോവുക ഭീകരാ
വിദ്യാലയങ്ങൾ തുറന്നിടട്ടെ
ഞങ്ങൾ കൂട്ടുകാരോടൊത്തു പോയിടട്ടെ
നിന്റെ പേടിയില്ലാതെ കഴിഞ്ഞിടട്ടെ
നല്ല നാളേയ്ക്ക് വേണ്ടി ഞാൻ കാത്തിടട്ടെ.