ഡി.ജി.എച്ച്. എസ്.എസ്. താനൂർ/ലിറ്റിൽകൈറ്റ്സ്
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
ലിറ്റിൽ കൈറ്റ്സ്
50018-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 50018 |
അംഗങ്ങളുടെ എണ്ണം | 40 |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
ഉപജില്ല | താനൂർ |
ലീഡർ | വൈഗ കെ |
ഡെപ്യൂട്ടി ലീഡർ | മുഹമ്മദ് ഷിബിൽ വി |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ബുഷറ വി |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | പ്രിയമോൾ |
അവസാനം തിരുത്തിയത് | |
13-11-2023 | Bindu. |
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ചു നടപ്പിലാക്കി വരുന്ന ഹൈടെക് സ്കൂൾ പദ്ധതിയോടനുബന്ധിച്ചു സ്കൂളുകളിൽ ഹൈടെക് ക്ലാസ് റൂമുകളും ഐസിടി അധിഷ്ഠിത പഠനവും യാഥാർഥ്യമായിരിക്കുകയാണ്. ഐസിടി പ്രവർത്തനങ്ങളിൽ വിദ്യാർഥികളെക്കൂടി ഉൾപ്പെടുത്തുക എന്ന ലക്‌ഷ്യം മുൻനിർത്തിയാണ് വിദ്യാഭ്യാസ ഡിറക്ടറുടെ 31-12-2016 ലെ ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്ന പേരിൽ എല്ലാ ഹൈസ്കൂളുകളിലും പ്രവർത്തിച്ചിരുന്നു. ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്നതിന്റെ തുടർച്ചയെന്നോണം 2018 അധ്യയന വർഷത്തോടെ എല്ലാ സ്കൂളിലും ഹൈ ടെക് സ്കൂൾ പദ്ധതി നടപ്പാക്കിയതോടെ കൂടുതൽ സാങ്കേതിക വിദ്യ ഉപകരണങ്ങൾ സ്കൂളുകളിൽ കഴിഞ്ഞു. ഈ ഉപകരണങ്ങൾ വേണ്ടവിധം പ്രയോജനപ്പെടുത്തുന്നതിനും അവയുടെ കാര്യക്ഷമമായ ഉപയോഗത്തിനും പരിപാലനത്തിനും അധ്യാപകരോടൊപ്പം വിദ്യാര്ഥികളെക്കൂടി ഉൾപ്പെടുത്തുവാനായി സ്കൂളുകളിൽ നിലവിലുണ്ടായിരുന്ന ഐ .റ്റി ക്ലബ്, ഹായ് സ്കൂൾ കുട്ടിക്കൂട്ടം പദ്ധതി എന്നിവയെ സംയോജിപ്പിച്ചു കൂടുതൽ വിപുലമായ പ്രവർത്തന പദ്ധതികളോടെ ലിറ്റിൽ കൈറ്റ്സ് സ്കൂളുകളിൽ പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു.
2020-23 വർഷത്തെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ പ്രവേശന പരീക്ഷയിലൂടെ തിരഞ്ഞെടുത്തു . 37 കുട്ടികളാണ് പുതിയ ബാച്ചിൽ അംഗങ്ങളായിട്ടുള്ളത് . ഈ വർഷത്തെ ക്യാമ്പ് പ്രവർത്തനങ്ങളും വളരെ നല്ല രൂപത്തിൽ പൂർത്തിയാക്കി
31/01 2022 നു സ്കൂളിൽ വെച്ച് ലിറ്റിൽ കൈറ്റ്സ് നു കീഴിൽ വാക്‌സിനേഷൻ രജിസ്‌ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു
കൈറ്റ് മാസ്റ്റർ / മിസ്ട്രസ്
ലീഡർ / ഡെപ്യൂട്ടി ലീഡർ
2022 -23
ദേവധാർ ന്യൂസ്
ദേവധാറിലെ വാർത്തകളും വിശേഷങ്ങളും പുറം ലോകത്ത് എത്തിക്കുന്നതും ഡോക്യുമെൻ്റ് ചെയ്യുന്നതും മീഡിയ ക്ലബ്ബാണ്. ലിറ്റിൽ കൈറ്റ്സും മീഡിയാക്ലബ്ബും ചേർന്നാണ് ഇവ ചെയ്യുന്നത്.ദേവധാറിലെ പ്രധാനപ്പെട്ട പരിപാടികൾവാർത്താ രൂപത്തിൽ ദേവധാർ ന്യൂസ് ചാനലിലൂടെ സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോം വഴി പുറത്തിറക്കുന്നു.വാർത്തകൾ തയാറാക്കുന്നതും ഷൂട്ടിങ്ങ്, എഡിറ്റിങ്ങ് ,അപ് ലോഡിങ്ങ് തുടങ്ങിയ എല്ലാ പ്രവർത്തനങ്ങളും ചെയ്യുന്നത് മീഡിയാ ക്ലബ്ബിലെയും ലിറ്റിൽ കൈറ്റ്സിലെയും കുട്ടികളാണ്. സ്കൂളിലെ പരിമിതമായ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തിയാണ് കുട്ടികൾ ഇവ ചെയ്യുന്നത്
സ്കൂൾ വിക്കി അവാർഡ്
സ്കൂൾ വിക്കി പോർട്ടൽ നന്നായി കൈകാര്യം ചെയ്തതിനു 2022 ലെ സ്കൂൾ വിക്കി അവാർഡ് ദേവധാറിന് ലഭിക്കുകയുണ്ടായി
FIFA WORLD CUP പ്രവചന മത്സരം
DGHSS താനൂർ ലിറ്റിൽ കൈറ്റ്സ് നുകീഴിൽ ഗൂഗിൾ ഫോം ഉപയോഗിച്ച് FIFA WORLD CUP പ്രവചന മത്സരം നടത്തി.
ഭിന്ന ശേഷി കുട്ടികൾക്ക് IT പരിശീലനം
സ്കൂളിലെ UP, HS ക്ലാസുകളിൽ പഠിക്കുന്ന ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഐടി പരിശീലനം നൽകി. ഒരു കമ്പ്യൂട്ടർ എങ്ങിനെ ഓപ്പൺ ചെയ്യാം , എങ്ങിനെ shutdown ചെയ്യാം , എന്നും മൗസ് എങ്ങിനെ ഉപയോഗിക്കണം എന്നും അവർക്ക് ട്രെയിനിങ് നൽകി. അതോടൊപ്പം libre office തുറന്ന് അവരുടെ പേര് ടൈപ്പ് ചെയ്യാനും ,TUX PAINT ഉപയോഗിച്ച് വരക്കാനും കളർ ചെയ്യാനും പഠിപ്പിച്ചു.
സൈബർ ലോകത്തെ സുരക്ഷിത ജീവിതം രക്ഷാകർതൃ ബോധവൽക്കരണ ക്ലാസ്
സൈബർ ലോകത്തെ ചതിക്കുഴികൾ മനസ്സിലാക്കുന്നതിനും സ്മാർട്ട് ഫോൺ കമ്പ്യൂട്ടർ തുടങ്ങിയവ എങ്ങിനെ സ്മാർട്ടായി ഉപയോഗിക്കാം എന്നതിനെ കുറിച്ചും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ രക്ഷിതാക്കൾക്ക് ക്ലാസ് നൽകി. ദേവധാർ ജി എച് എസ് എസ് ലെ യൂ പി വിഭാഗം , ജി എൽ പി എസ് പരിയാപുരം , എസ് എം യൂ പി എസ് താനൂർ എന്നീ സ്കൂളുകളിലെ രക്ഷിതാക്കൾക്കാണ് ക്ലാസ് എടുത്തത് . 2020 - 23 ബാച്ചിലെ അംഗങ്ങളായ ഗൈഷ , ആയിഷ റിഫ , ആനന്ദ് ദിവേ , അവന്തിക തുടങ്ങിയ കുട്ടികൾ ക്ലാസ് എടുത്തു
2021-2024 അഭിരുചി പരീക്ഷ
2021- 24 ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ പുതിയ ബാച്ചിലേക്കുള്ള വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷ മുൻകൂട്ടി അപേക്ഷ സമർപ്പിച്ച് രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾക്കായി കൈറ്റ് നിർദ്ദേശപ്രകാരം ഐ ടി ലാബിൽ വച്ച് നടത്തി. പരീക്ഷയുമായി ബന്ധപ്പെട്ട ഫയലുകളുടെ അപ്‌ലോഡിങ് കൃത്യസമയത്ത് ചെയ്തു. അഭിരുചി പരീക്ഷ നടത്തിപ്പ് കൈറ്റ്മാസ്റ്റർ ബുഷ്‌റ വി കൈറ്റ് മിസ്‍ട്രസ്സ് പ്രിയ മോൾ എന്നിവർ എസ് ഐ ടി സി സുരേഷ് സാറിന്റെ സഹായത്തോടെ നല്ല രീതിയിൽ നിർവഹിച്ചു
YIP പ്രോഗ്രാം
സമൂഹം നേരിടുന്ന വിവിധ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള നൂതന ആശയങ്ങൾ വികസിപ്പിച്ചു അവയെ ഫല പ്രാപ്തിയിൽ എത്തിക്കുന്നതിന് വേണ്ടി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന പ്രോഗ്രാം സ്കൂളിൽ നടപ്പിലാക്കി . പ്രിയ മോൾ ടീച്ചർ ബുഷ്‌റ ടീച്ചർ ഷഹര്ബാന് ടീച്ചർ എന്നിവർ ക്ലാസ് എടുത്തു
2021 - 22
വാക്‌സിനേഷൻ രജിസ്‌ട്രേഷൻ ക്യാമ്പ്
31/01 2022 നു സ്കൂളിൽ വെച്ച് ലിറ്റിൽ കൈറ്റ്സ് നു കീഴിൽ വാക്‌സിനേഷൻ രജിസ്‌ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു
ഇന്റർവ്യൂ
2021-22 വർഷം ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിക്കുന്ന ദേവധാറിന്റെ പ്രിയപ്പെട്ട പ്രിൻസിപ്പാൾ ഗണേശൻ സാറുമായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഇന്റർവ്യൂ നടത്തി.
ഡിജിറ്റൽ മാഗസിൻ 2021-22
-
eവരേം കുറീം
ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ കീഴിൽ 2021-22 വർഷത്തെ ഡിജിറ്റൽ മാഗസിൻ പുറത്തിറക്കി. eവരേം കുറീം എന്ന് പേരിട്ടിട്ടുള്ള മാഗസിൻ ഈ വർഷം സ്കൂളിൽനിന്നും വിരമിക്കുന്ന ബഹുമാനപ്പെട്ട പ്രിൻസിപ്പാൾ ഗണേശൻ സാറിനുള്ള സമർപ്പണം ആണ് .
2020 - 21
2020-23 വർഷത്തെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ പ്രവേശന പരീക്ഷയിലൂടെ തിരഞ്ഞെടുത്തു . 37 കുട്ടികളാണ് പുതിയ ബാച്ചിൽ അംഗങ്ങളായിട്ടുള്ളത് . ഈ വർഷത്തെ ക്യാമ്പ് പ്രവർത്തനങ്ങളും വളരെ നല്ല രൂപത്തിൽ പൂർത്തിയാക്കി
2019 - 20
സംസ്ഥാനത്ത് ലിറ്റിൽകൈറ്റ്സ് ക്ലബ്ബ് രൂപവത്കരിച്ച വർഷം തന്നെ നമ്മുടെ സ്കൂളിലും അത് പ്രവർത്തനമാരംഭിച്ചു. 2018 ജനുവരിമാസം എട്ടാം തരത്തിലെ വിദ്യാർത്ഥികളിൽനിന്നും ഒരു പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് ക്ലബ്ബ് അംഗങ്ങളെ തിരഞ്ഞെടുത്തത്.സബ് ജില്ലാ ക്യാമ്പിലും ജില്ലാ ക്യാമ്പിലും ക്ലബ്ബ് അംഗങ്ങൾ മികച്ച പ്രകടനം കാഴ്ച വച്ചു.പ്യൂപ്പ എന്ന പേരിൽ ക്ലബ്ബ് അംഗങ്ങൾ ഡിജിറ്റൽ മാഗസീൻ തയാറാക്കി. 2019 ജനുവരി മാസത്തിൽ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ അടുത്ത വർഷത്തേക്കുള്ള അംഗങ്ങളെയും തിരഞ്ഞെടുത്തു. ജൂണിൽ തന്നെ അംഗങ്ങൾക്ക് ക്ലാസ്സുകൾ ആരംഭിക്കുകയും ചെയ്തു. ഇപ്പോൾ എട്ടാം തരത്തിൽ പഠിക്കുന്ന കുട്ടികളിൽ നിന്നും പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ അംഗങ്ങളേയും തിരഞ്ഞെടുത്തു.
ഡിജിറ്റൽ മാഗസിൻ - പ്യൂപ്പ
സംസ്ഥാനത്ത് ലിറ്റിൽകൈറ്റ്സ് ക്ലബ്ബ് രൂപവത്കരിച്ച വർഷം തന്നെ നമ്മുടെ സ്കൂളിലും അത് പ്രവർത്തനമാരംഭിച്ചു. 2018 ജനുവരിമാസം എട്ടാം തരത്തിലെ വിദ്യാർത്ഥികളിൽനിന്നും ഒരു പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് ക്ലബ്ബ് അംഗങ്ങളെ തിരഞ്ഞെടുത്തത്.സബ് ജില്ലാ ക്യാമ്പിലും ജില്ലാ ക്യാമ്പിലും ക്ലബ്ബ് അംഗങ്ങൾ മികച്ച പ്രകടനം കാഴ്ച വച്ചു.പ്യൂപ്പ എന്ന പേരിൽ ക്ലബ്ബ് അംഗങ്ങൾ ഡിജിറ്റൽ മാഗസീൻ തയാറാക്കി. 2019 ജനുവരി മാസത്തിൽ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ അടുത്ത വർഷത്തേക്കുള്ള അംഗങ്ങളെയും തിരഞ്ഞെടുത്തു. ജൂണിൽ തന്നെ അംഗങ്ങൾക്ക് ക്ലാസ്സുകൾ ആരംഭിക്കുകയും ചെയ്തു. ഇപ്പോൾ എട്ടാം തരത്തിൽ പഠിക്കുന്ന കുട്ടികളിൽ നിന്നും പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ അംഗങ്ങളേയും തിരഞ്ഞെടുത്തു
ഡിജിറ്റൽ അത്തപ്പൂക്കള മത്സരം
2019സെപ്റ്റംബർ രണ്ടാം തിയതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഡിജിറ്റൽ അത്തപ്പൂക്കള മത്സരം നടത്തി