ഡി.ജി.എച്ച്. എസ്.എസ്. താനൂർ/അക്ഷരവൃക്ഷം/ചില കൊറോണ പേടികൾ
ചില കൊറോണ പേടികൾ
പരീക്ഷ കാലത്താണ് കൊറോണ പടർന്നുതുടങ്ങിയത്.രസതന്ത്ര പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് മലപ്പുറത്തും കോവിഡ് 19 റിപ്പോർട്ട് ചെയ്തെന്ന വാർത്ത അറിയുന്നത്. പരീക്ഷകൾ മാറ്റിവെച്ചതും രാജ്യം അടച്ചതും എല്ലാം നിമിഷങ്ങൾ കൊണ്ടായിരുന്നു.ഓരോ ദിവസം കഴിയുന്തോറും പേടിപ്പെടുത്തി കോവിഡ് നിരവധി ജീവനെടുത്തു കൊണ്ടേയിരുന്നു.എല്ലാ രാജ്യങ്ങളും ഒരു പോലെ കോവിഡ് അതിജീവിക്കാൻ ഒറ്റക്കെട്ടായി നടത്തിയ പോരാട്ടങ്ങളായിരുന്നു പിന്നീട് കണ്ടത്. സർക്കാറിന്റെയും ആരോഗ്യ പ്രവർത്തകരുടെയും കരുതലോടെയുള്ള ഇടപെടൽ കേരളത്തെ വിജയകരമായി മുന്നോട്ട് കൊണ്ടുപോകുകയാണ്.മഹാരാജ്യങ്ങൾവരെ നിസ്സഹായരായി.എല്ലാവരും വീട്ടിൽ തന്നെയായി. മാതാപിതാക്കൾക്ക് കുട്ടികൾക്കൊപ്പം ചിലവഴിക്കാൻ സമയമില്ലാത്തതായിരുന്നു നേരത്തെയുള്ള പ്രശ്നം.അവധി ദിവസങ്ങളിലായിരുന്നു കൂടിക്കാഴ്ചകൾ.ഇപ്പോൾ കോവിഡ് 19 നെതിരായ അതിജീവന പോരാട്ടത്തിലാണ് ഓരോ കുടുംബങ്ങളും.എന്റെ വീടും. വിഷുപ്പിറ്റേന്ന് എഴുന്നേറ്റത് തന്നെ സങ്കടത്തോടെയായിരുന്നു.എന്റെ ഏട്ടന് അതിശക്തമായ വയറുവേദന.എങ്ങിനെ ആശുപത്രിയിലേക്ക് എത്തിക്കണമെന്ന് അറിയില്ലായിരുന്നു.അച്ഛൻ ആരെയൊക്കയോ വിളിച്ചു.ഒടുവിൽ താനൂർ സിഐയെവിളിച്ച് അനുമതി വാങ്ങി.ഒരോട്ടോയിൽ ഏട്ടനെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് ഇത്തിരി ആശങ്ക ഒഴിഞ്ഞത്.പേടി വിട്ടുപോകന്നേയില്ല.അതിജീവനത്തിന്റെയും കരുതലിന്റെയും ഈ ദിവസങ്ങളിലും......
സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |