ഡി.എൻ.ഒ.യു.പി.എസ് കരുവാരകുണ്ട്/അക്ഷരവൃക്ഷം/പരിസ്ഥിതിയും ശുചിത്വവും
പരിസ്ഥിതിയും ശുചിത്വവും
നമ്മുടെ കേരളം പ്രകതി വിഭവ സമ്പന്നമാണ് .എന്നിട്ടും ഈ പരിസ്ഥിതിയെ നശിപ്പിക്കാനല്ലേ നാം ശ്രമിക്കുന്നത് ? ഒന്നാലോചിച്ചുനോക്കൂ ;നമ്മൾ മരങ്ങൾ വെട്ടി നശിപ്പിക്കുന്നു കുന്നുകൾ നികത്തുന്നു വനങ്ങൾ നശിപ്പിച്ച് കെട്ടിടങ്ങൾ ഉണ്ടാക്കുന്നു ഇങ്ങനെ പലതും .... മരങ്ങൾ മുറിച്ചുമാറ്റുമ്പോൾ പകരം പത്ത് തൈകൾ നാം നടണം. പരിസ്ഥിതി മലിനീകരണം ഇന്ന് പല രോഗങ്ങൾക്കും കാരണമാകുന്നുണ്ട്. പുഴകളിൽ മാലിന്യങ്ങൾ തള്ളുന്നു തെരുവുകൾ മാലിന്യ കൂമ്പാരങ്ങളാക്കുന്നു.പരിസ്ഥിതിയെ നശിപ്പിക്കുകയില്ല നാം വേണ്ടത് പരിസ്ഥിതിയെ സംരക്ഷിക്കുകയാണ് . പരിസര മലിനീകരണം മൂലം ധാരാളം രോഗങ്ങൾ നമുക്ക് പിടിപെടുന്നു.കൊതുകുകൾ ഡങ്കിപ്പനി, ചിക്കുൻ ഗുനിയ തുടങ്ങിയ രോഗങ്ങൾ ഉണ്ടാകുന്നതിന് കാരണമാകുന്നു.ചിരട്ടയിലും വാഹനങ്ങളുടെ ടയറുകളിലും വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കാൻ കഴിഞ്ഞാൽ കൊതുകുകളെ ഒരു പരിധി വരെ നിയന്ത്രിക്കാൻ നമുക്ക് കഴിയും. വായുവിലൂടെയും വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും പല പകർച്ചവ്യാധി രോഗങ്ങളും നമുക്ക് പിടിപെടുന്നുണ്ട്. ആഹാരത്തിലും നാം ശുചിത്വം പാലിക്കേണ്ടതുണ്ട് . ആഹാരപദാർത്ഥങ്ങൾ തുറന്നു വെക്കാതിരിക്കുക, പഴകിയ ഭക്ഷ്യവസ്തുക്കൾ കഴിക്കാതിരിക്കുക, തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക, ഭക്ഷണം കഴിക്കുന്നതിനു മുമ്പും ശേഷവും കൈകൾ വൃത്തിയായി കഴുകുക ഇവയെല്ലാം ശീലിക്കേണ്ടതായുണ്ട്. രോഗം പടരാതിരിക്കാൻ നമുക്ക് മുൻകരുതലുകൾ എടുക്കാം .വീടും പരിസരവും ശുചിയായി സൂക്ഷിക്കാം. ഭക്ഷണം അടച്ചു വെക്കാം.മലിനജലം കെട്ടിക്കിടക്കുന്ന സാഹചര്യം ഇല്ലാതാക്കാം . ഇങ്ങനെ ,ശുചിത്വമുള്ള നാളേക്ക് വേണ്ടി നമുക്ക് ശ്രമിക്കാം.
സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം |