ഡി.എസ്.എസ്.എൽ.പി.എസ് പഴുന്നാന/അക്ഷരവൃക്ഷം/പ്രകൃതിയുടെ വികൃതികൾ

പ്രകൃതിയുടെ വികൃതികൾ

ഹായ്, എന്തു ഭംഗി...
പ്രകൃതിയെ കാണുവാൻ
നിറയെ ഹരിതവർണ്ണങ്ങളായ്..
അണിഞ്ഞൊരുങ്ങി നിന്നൂ..


നിറയെ ചെടികളും പൂക്കളും
നിറഞ്ഞുനിൽക്കുമീ പ്രകൃതി
എവിടെ തിരിഞ്ഞാലും
പച്ച പുൽമെത്തയും മരങ്ങളും

തലയുയർത്തിനിൽക്കുമീ
വൃക്ഷങ്ങൾ തഴുകിയോടും
മന്ദമാരുതൻ,
അരുതേ.. മനുഷ്യാ നീ,
മാലിന്യങ്ങളാൽ നശിപ്പിക്കല്ലേ നീ
ഈ പ്രകൃതിതൻ സൗന്ദര്യം.

അൻസിൽ സി. ആർ
2 ബി ഡി.എസ്.എസ് പഴുന്നാന
കുന്നംകുളം ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത