ഇന്നു വീട്ടിലിരിക്കൂ........ നല്ലൊരു നാളെക്കായ്............ലോക ജനതയെ കൊടും ഭീതിയിൽ നിറച്ച കൊറോണ, അഥവാ കോവിഡ് 19 എന്ന മഹാമാരിയെ കുറിച്ചുള്ള ആദി നിറഞ്ഞ ജീവിതമാണ് ഇന്നു നാം ഓരോരുത്തരും നയിച്ചുകൊണ്ടിരിക്കുന്നത്. ഒരു കാലനെ പോലെ ഇന്ന് വന്നവരെ പിൻതുടരുന്ന ഈ മഹാമാരിയെ തുടച്ചു നീക്കേണ്ടത് ഇന്ന് നാം ഓരോരുത്തരുടേയും ആവശ്യമാണ്. ചരിത്രം കുറിച്ചു കൊണ്ട് നാളേറെയായി നമ്മെ പിൻതുടർന്നുകൊണ്ടിരിക്കുന്ന ഈ മാരക രോഗത്തിനെ അറുത്തുമാറ്റാനായി നമുക്ക് ഓരോരുത്തർക്കും ഒന്നിച്ചു നിൽക്കാം. ഈ രോഗത്തെ പ്രതിരോധിക്കാനായി ഇന്ന് നമുക്ക് ചെയ്യാൻ കഴിയുന്നത്,വീട്ടിലിരിക്കുക, ശരീരത്തെ വൃത്തിയായി സൂക്ഷിക്കുക എന്നതാണ്. അതു കൊണ്ട് തന്നെസമൂഹത്തിൽ ഏർപ്പെടുത്തി ഇരിക്കുന്ന എല്ലാ നിയന്ത്രണങ്ങളും പാലിച്ച് നമുക്ക് ഈ രോഗത്തെ പ്രതിരോധിക്കാം. മനുഷ്യ ജനതയെ കാർന്നുതിന്നു കൊണ്ടിരിക്കുന്ന ഈ രോഗത്തെ എന്നന്നേക്കും ആയി മുറിച്ചു മാറ്റാൻ നമുക്ക് കഴിയട്ടെ കോവിഡ് 19 ഉം മാനവരാശിയും തമ്മിലുള്ള ഈ യുദ്ധത്തിൽ മാനവർ തന്നെ വിജയകിരീടം ചൂടട്ടെ........stay home & stay safe....