യുദ്ധമാണീ മാരി
എതിരാളി മർത്യന്റെ ദുഷ്പ്രവൃത്തി
സർവ്വ രാജ്യങ്ങളും കീഴ്പെടുത്തി
വിജയശ്രീലാളിതനായിടുന്നു
തൊട്ടുകൂടായ്മയും തീണ്ടി
കൂടായ്മയും വീണ്ടും
ഉയിർത്തെഴുന്നേറ്റ കാലം
അമ്മയാം ഭൂമിയിൽ തല ചായ്ച്ചുറങ്ങുവാൻ
ഭീതി നിറഞൊരീ അന്തരീക്ഷം
പ്രളയവും പൗരത്വ ബോധവും കോവിഡും മാറിമറിയുന്ന പ്രതിഭാസമായ്
പിഞ്ചു മനസ്സുകളോരോന്നും
ഇന്നിതാ പേടിപ്പെടുത്തുന്ന
കാഴ്ചകൾ കാണുന്നു
വ്യക്തി ശുചിത്വവും പരിസര വൃത്തിയും ജീവിത ഭാഗമായിടുന്നു
കോവിഡ് മഹാമാരി യുദ്ധത്തിനോടു
നാം അർപ്പണ ബോധത്തോടെതിർത്തിടേണം
നല്ല നാളേക്കായി പ്രാർത്ഥിച്ചീടാം
അതിനായ് എന്നും പ്രയത്നിച്ചീടാം