എല്ലാവരും പറയുന്നു
കൊറോണയാണേ സൂക്ഷിക്കണം
വീട്ടിൽ തന്നെ ഇരിക്കേണം
കൈകൾ സോപ്പിട്ട് കഴുകേണം
കൂട്ടംകൂടി നടക്കേണ്ട
മീറ്ററകലം നിൽക്കേണം
എന്തൊരു കാലമിതയയ്യോ
പള്ളിക്കൂടവും അടച്ചല്ലോ
കൂട്ടുകാരെ കാണണ്ടേ
ഓടിച്ചാടി നടക്കണ്ടേ
രാധ ടീച്ചറെ കാണണ്ടേ
വിശേഷമെല്ലാം പറയണ്ടേ
നല്ലൊരു കാലം വരുമെന്ന്
ഓർത്തു ദിനങ്ങൾ കഴിച്ചീടാം .