ടി ഡി എച്ച് എസ് എസ്, തുറവൂർ/അക്ഷരവൃക്ഷം/അമ്മ
അമ്മ
ഇത്തവണ വിദേശത്തുനിന്ന് തിരിചെത്തിയ മകൻ ചില തീരുമാനങ്ങളുമായാണു വന്നത്.അമ്മയെകൂടി തന്റെ കൂടെ കൊണ്ടുപോണം.നാട്ടിലെക്കാൾ മാകച്ച ആശുപത്രിയിൽ ചികിത്സിക്കണം. അമ്മേ …….എന്തു തീരുമാനിച്ചു വരണമെന്നുണ്ട് മോനേ പക്ഷേ…..ഈ വീട്….നിന്റെ അച്ഛനുറങ്ങുന്ന ഈ പറമ്പ് …..ഇതെല്ലാം വിട്ടിട്ട്…….എങ്ങിനെയാ അമ്മെ കാലത്തിനനുസരിച്ച് നാം ജീവിക്കണം.പഴയ വിശ്വാസങ്ങളും വച്ചോണ്ടിരുന്നാൽ ജീവിക്കൻ പറ്റുമോ.ചിത്രയും ഇതുതന്നെയാ പറയണത്.അമ്മയെ നാട്ടിൽ ഒറ്റയ്ക്കിട്ടിട്ടു പോകാൻ വയ്യ.രണ്ടുപേരുടേയും നിർബന്ധം കൂടിയായപ്പോൾ വസുമസമ്മതം മൂളേണ്ടി വന്നു. ഞായറാഴ്ച നാലുമണിക്കാണു ഫ്ലൈറ്റ് .സാധനങ്ങൾ കാറിൽ കയറ്റി കാറിൽ കേറുന്നതിനുമുൻപ് വസുമതി തന്റെ തറവാടിനേയും പറമ്പിനേയും ഒന്നു തിരിഞ്ഞു നോക്കി.അങ്ങിനെ വസുമതി അമേരിക്കയ്ക്കു യാത്രയായി. കുറച്ചുനാൾ കഴിഞ്ഞു.പെട്ടെന്ന് രാജ്യമാകെ ഒരു പനി പടർന്നു പിടിച്ചു.പനിക്ക് മരുന്നില്ല അത്രേ.കാട്ടു തീപോലെ പനി പടർന്നു.വസുമതിക്കും പനി. ഐ സി യു വിൽ ആഴ്ചകളോളം വസുമതി കിടന്നു. പ്രായാധിക്യം മരുന്നിനെ തോൽപ്പിച്ചു.എല്ലാം ഉപേക്ഷിച്ച് വസുമതി യാത്രയായി. അമ്മയെ ഒന്ന് അടുത്തു ചെന്നു കാണാനോ സംസാരിക്കാനോ പറ്റാതേ ശവശരീരം പോലും ഒരുനോക്കു കാണാൻ പറ്റാതെ ആമകൻ വിതുമ്പി.ഡോക്ടർ സമ്മതിച്ചില്ല. പകർച്ചവ്യാധിയത്രേ.സാമൂഹ്യ മരണത്തിലേയ്ക്കായിരുന്നല്ലോ ഈശ്വരാ അമ്മയുടെ നാടിന് ചിലപ്പോൾ അമ്മയുടെ ജീവൻ രക്ഷിക്കൻ സാധിച്ചേനേ……. വ്യാപനം തടയാൻ ഇതേ ചെയ്യാനാകു.പണത്തിന്നുമീതെ പരുന്തും പറക്കില്ല എന്ന പഴഞ്ഞൊല്ല് തീരത്തും അവഗണിച്ചുകൊണ്ട് പകർച്ചവ്യാധി ആഞ്ഞടിച്ചു.അമ്മയെ കൈപിടിച്ചുകൊണ്ടുവന്നത്
|