പച്ച വിരിപ്പിട്ട സഹ്യാദ്രി സാനുവിൽ
ഉച്ച വെയിലിന്റ ശോഭയോടെ
ഉച്ച മയക്കത്തിലാണ്ടൊരാ കൈരളി
ഞെട്ടിയുണർന്നു വിഭ്രാന്തി പൂണ്ടു
ചൂട് ഇതെന്തൊരു ചൂട് എന്നുണ്ണികൾ
ക്കെന്തായിരിക്കുമതിൻ കാരണം?
ചൂടുമാത്രമല്ലമ്മേ പനിയുണ്ട് ചുമയുണ്ട്
ശ്വാസം കഴിക്കാൻ പ്രയാസമുണ്ട്
ലോകത്തെയാകമേ ആക്രമിക്കുന്നൊരു
വൈറസ്സിൻ താണ്ഡവമാണിതൊക്കെ
കോവിഡിൻ ആക്രമണത്തിനടിപ്പെട്ട്
ലോകരാജ്യങ്ങൾ നിലവിളിപ്പൂ
എങ്ങനെ ഞങ്ങൾക്ക് ജീവിക്കാനൊരൗഷധം
കണ്ടുപിടിക്കുന്ന നാൾ വരെ
അകലാതിരിക്കുവിൻ മനസ്സുകൊണ്ടൊന്നുമേ
അകലംപാലിക്കുവിൻ രക്ഷക്കായി
കഴുകിക്കളയാം അണുക്കളെ സോപ്പിനാൽ
കളയാൻ പറ്റാത്തൊരണുക്കളില്ല
ആരോഗ്യരംഗത്ത് നമ്മൾക്കുവേണ്ടിയായ്
പോരാടിക്കുന്ന പടയാളികൾ
അവരുടെ കരുതലും നമമുടെ ശക്തിയും
ഏതണുക്കൾക്കും അഭേദ്യമാകും.