ടി.ഐ.ഒ.യു.പി.എസ് പെരുവള്ളൂർ/അക്ഷരവൃക്ഷം/കൊറോണ ആശങ്കയല്ല ജാഗ്രതയാണാവശ്യം

കൊറോണ ആശങ്കയല്ല ജാഗ്രതയാണാവശ്യം

2019 ഡിസംബറിൽ ചൈനയിലെ വുഹാൻ എന്ന പട്ടണത്തിലാണ് കെ റോണ വൈറസ് രോഗം ആദ്യമായി റിപ്പോട്ടു ചെയ്യപ്പെട്ടത്. വുഹാനിലെ സമുദ്രോത്പന്ന മാർക്കറ്റാണ് രോഗത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ .കൊറോണ വൈറസുകൾ രോഗാണു വാഹകരായ ജന്തുക്കളിൽ നിന്നും മനുഷ്യരിലേക്കും രോഗിയുടെ ശ്വാസകോശ സ്രവങ്ങളിലൂടെ മറ്റുള്ളവരിലേക്കും പകരുന്നതായി കണ്ടെത്തിയിട്ടുണ്ട് .സാധാരണ ജലദോഷപ്പനി മുതൽ മാരകമായ ന്യൂമോണിയക്ക് വരെ കാരണമാകുന്ന RNA വൈറസുകളാണ് കൊറോണ വൈറസുകൾ .ഇലക്ട്രോൺ മൈക്രോസ്കോപ്പിലൂടെ നോക്കുമ്പോൾ കീരീടാകൃതിയിൽ ഉള്ളതുകൊണ്ടാണ് ഇവയ്ക്ക് കിരീടം എന്നർത്ഥം വരുന്ന ലത്തീൻ പദമായ കൊറോണ എന്ന പേരിട്ടത്.

         വുഹാനിലെ മാംസ്യം- മത്സ്യ മാർക്കറ്റിലെ ജോലിക്കാരിലും സന്ദർശകരിലുമാണ് ആദ്യമായി രോഗം കണ്ടെത്തിയത്.മൃഗങ്ങളെ ( പാമ്പ് ,വവ്വാൽ ) ബാധിക്കുന്ന കൊറോണ വൈറസാണ് രോഗത്തിനു കാരണമായതെന്നാണ് നിഗമനം.എന്നാൽ പിന്നീട് രോഗബാധിതരായവരെ നിരീക്ഷിച്ചതിൽ നിന്നു മനുഷ്യനിൽ നിന്നും മനുഷ്യനിലേക്ക് ഈ രോഗം പടരുന്നു എന്നാണ് റിപ്പോട്ടുകൾ.ഇത് വളരെ വലിയ ആശങ്കയാണ് ആരോഗ്യരംഗത്ത് ഉയർത്തിയിരിക്കുന്നത്.
ദേവിക .P
6C ടി.ഐ.ഓ.യു.പി.സ് പെരുവള്ളൂർ,മലപ്പുറം,വേങ്ങര
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - ലേഖനം