ടാഗോർ വിദ്യാനികേതൻ ജി എച്ച് എസ്സ് തളിപ്പറമ്പ്/അക്ഷരവൃക്ഷം/ഭയംവേണ്ട ജാഗ്രതമതി
ഭയം വേണ്ട ജാഗ്രത മതി
ഇന്ന് ലോകം അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണ് ' കൊറോണ വൈറസ് '. ഇത് മഹാമാരിയായി ലോകം മുഴുവൻ പടർന്നുകൊണ്ടിരിക്കുകയാണ്. 'കോവിഡ് - 19’ എന്ന് ചൈനക്കാർ ഇതിന് നാമധേയം നൽകി. ചൈനയിൽ വുഹാൻ ആണ് ഇതിന്റെ പ്രഭവകേന്ദ്രം. ചൈനയിൽ നിന്ന് 22 രാജ്യങ്ങളിലേക്കാണ് ഈ വൈറസ് പടർന്നത്. കഴിഞ്ഞ കുറച്ചുപതിറ്റാണ്ടുകളായി വൈറസുകളുടെ എണ്ണം വലിയതോതിൽ വർധിച്ചു. നിയന്ത്രണാധീനമാക്കിയെന്നു കരുതിയവരുടെ തിരിച്ചു വരവും ശ്രദ്ധേയമാണ്.വർദ്ധിച്ചുവരുന്ന ജനസംഖ്യ, മനുഷ്യന്റെ ഭൂഖണ്ഡാന്തര യാത്ര, വനനശീകരണം, നഗരവത്കരണം, കുടിയേറ്റം, അഭയാർത്ഥി പ്രവാഹം, പക്ഷി മൃഗാദികളുടെ ദേശാടനം, കാലാവസ്ഥ വ്യതിയാനം തുടങ്ങിയവയാണ് ഇതിനുള്ള കാരണങ്ങൾ. കാലാവസ്ഥ വ്യതിയാനം രോഗകാരികളായ ചെള്ളുകളുടെയും കൊതുകുകളുടേയും എണ്ണത്തിലും വ്യാപനത്തിലും ഗണ്യമായ മാറ്റങ്ങളാണുണ്ടാക്കുന്നത്. ‘കോവിഡ് - 19’ എന്ന ഈ മഹാമാരി നമ്മുടെ ലോകമാകെ വ്യാപിച്ച് ഇന്ത്യയിലും എത്തിയിരിക്കുകയാണ്. ഇന്ന് ലോകത്ത് 22 ലക്ഷത്തിലേറെ ആൾക്കാർ ഈ വൈറസിന് അടിമകളായി മരണപ്പെട്ടിരിക്കുന്നു. ചൈനയിലെ ലബോറട്ടറികളിൽ ഈ വൈറസിനെതിരെയുള്ള വാക്സിൻ കണ്ടെത്താൻ പരീക്ഷണങ്ങൾ നടത്തുന്നുണ്ടെങ്കിലും ഇതുവരെ വാക്സിൻ കണ്ടെത്താനായിട്ടില്ല. ‘കോവിഡ് - 19’ നെ രണ്ടാം ലോക മഹായുദ്ധത്തിനുശേഷമുള്ള ഏറ്റവും വലിയ മഹാമാരിയായി ലോകം കണക്കാക്കിയിരിക്കുന്നു. ഇന്ത്യയിൽ ഇതുവരെ കൊറോണ ബാധിച്ച് 400 ലധികം ആൾക്കാർ മരണപ്പെട്ടിരിക്കുന്നു. ലോകത്തിലെ വികസിത രാജ്യങ്ങളായ ചൈന, ഇറ്റലി, അമേരിക്ക തുടങ്ങിടയ രാജ്യങ്ങൾ പോലും കൊറോണ എന്ന മഹാമാരിക്ക് മുന്നിൽ തലകുനിച്ച് കൊണ്ടിരിക്കുകയാണ്. ഇതുവരെ ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ മരിച്ചത് അമേരിക്കയിലാണ്. ഇത്തരം രാജ്യങ്ങളിലുള്ള ഇന്ത്യയിലെ ജനങ്ങൾ കൊറോണ ബാധ മൂലം ഇന്ത്യയിലേക്ക് വരുകയാണ്. ഇന്ത്യയിലേക്ക് ജനങ്ങൾ എത്തിയതോടെ കേരളത്തിലേക്കും വന്നു തുടങ്ങി. അങ്ങനെ കേരളത്തിലും വൈറസ് ബാധ എത്തിയിരിക്കുകയാണ്. കേരളത്തിന്റെ അതിർത്തി വരെ അടച്ച് ആരെയും കേരളത്തിലേക്ക് കടത്തി വിടാതെ ജാഗരൂഗരായി ഇരിക്കുകയാണ് കേരള മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും സഹപ്രവർത്തകരും. ചൈനയിൽ ഭക്ഷ്യക്ഷാമം നേരിടുമ്പോൾ അവിടുത്തെ ജനത മൃഗങ്ങളെയൊക്കെ കൊന്നു തിന്നാൻ തു ടങ്ങി. പല വർഗത്തിലുള്ള മൃഗങ്ങളെ കൊല്ലാൻ തുടങ്ങി. അങ്ങനെ ഈനാംപേച്ചി എന്ന മൃഗത്തിൽ നിന്നാണ് കൊറോണ വൈറസ് മനുഷ്യരിലേക്ക് പടർന്നത്. ഭയമല്ല ജാഗ്രതയാണ് വേണ്ടത്. രോഗം വരുന്നതിനുമുന്നേ രോഗപ്രതിരോധത്തിനുള്ള കാര്യങ്ങൾ ചെയ്താൽ മതി. ജനങ്ങൾ തമ്മിൽ സാമൂഹിക അകലം പാലിക്കണം, ആൾക്കാർ ഒത്തുകൂടുന്ന ഇടങ്ങളിൽ പോകരുത്, പുറത്ത് പോകുന്നുണ്ടെങ്കിൽ മാസ്ക് ധരിക്കുക, സാനിറ്റൈസറുകളും ഹാൻഡ് വാഷും ഉപയോഗിക്കുക. ഇതൊക്ക ചെയ്താൽ കൊറോണ എന്ന വിപത്തിനെ നമുക്ക് പ്രതിരോധിക്കാം.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |