ടാഗോർ വിദ്യാനികേതൻ ജി എച്ച് എസ്സ് തളിപ്പറമ്പ്/അക്ഷരവൃക്ഷം/അമ്മുവിന്റെ അവധിക്കാലം
അമ്മുവിന്റെ അവധിക്കാലം
പരീക്ഷ ഒഴിവാക്കി സ്കൂൾ അടച്ചതിന്റെ സന്തോഷത്തിലാണ് അമ്മു. ചിന്നുവിനൊപ്പം സൈക്കിൾ ചവിട്ടിക്കളിക്കാം. പരീക്ഷകാലമാണെങ്കിൽ അമ്മ കളിക്കാൻ വിടില്ല. ഇനി അവധിക്കാലം അടിച്ചുപൊളിക്കണം. ഇങ്ങനെ ചിന്തിച്ചു കൊണ്ട് അവൾ സൈക്കിൾ എടുത്തു ഗേറ്റിനടുത്തെത്തി. അപ്പോഴാണ് ഒരു അനൗൺസ്മെന്റ് കേട്ടത്. ഇപ്പോൾ തിരഞ്ഞെടുപ്പ് കാലമല്ലല്ലോ പിന്നെന്താ ഒരു അനൗൺസ്മെന്റ്. അപ്പോഴേക്കും ആ വണ്ടി അവളുടെ അടുത്തെത്തി. അതൊരു പോലീസ് വണ്ടിയായിരുന്നു. ആരും പുറത്തിറങ്ങരുത് എന്നാണ് അവർ വിളിച്ചു പറയുന്നത്. അവൾ സൈക്കിൾ അവിടെയിട്ട് വീട്ടിലേക്ക് ഓടി എന്തിനാണ് വീട്ടിലിരിക്കാൻ പറയുന്നതെന്ന് അമ്മയോട് ചോദിച്ചു. ലോകം മുഴുവൻ പടർന്നു പിടിച്ച് കൊണ്ടിരിക്കുന്ന കോവിഡ് - 19 രോഗത്തെക്കുറിച്ചും അവയ്ക്ക് കാരണമാകുന്ന കൊറോണ വൈറസിനെക്കുറിച്ചും അമ്മ വിശദമായി അവൾക്ക് പറഞ്ഞുകൊടുത്തു. നമ്മുടെ രാജ്യവും ലോക്ക് ഡൗൺ ആയ കാര്യം മനസ്സിലാക്കി. എന്നാൽ ഇനി പുസ്തകങ്ങൾ വായിച്ചും ചിത്രം വരച്ചും അമ്മയെ സഹായിച്ചും അവധിക്കാലം ആഘോഷമാക്കാൻ അവൾ തീരുമാനിച്ചു.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ |