ശുചിത്വം....
     വ്യക്തികളും അവർ ജീവിക്കുന്ന ചുറ്റുപാടും മാലിന്യ മുക്തമായിരുന്നാൽ ആ അവസ്ഥയെ നമുക്ക് ശുചിത്വം എന്നു പറയാം. വ്യക്തി ശുചിത്വം, ഗൃഹ ശുചിത്വം, പരിസര ശുചിത്വം, സ്ഥാപന ശുചിത്വം, പൊതു ശുചിത്വം ഇവയെല്ലാം കൂടി ചേർന്നാലാണ് സാമൂഹിക ശുചിത്വം ഉണ്ടാകുന്നത്.
       പല്ലുതേച്ച്, കുളിച്ച്, വ്യത്തിയുള്ള വസ്ത്രം ധരിച്ച് നമുക്ക് വ്യക്തി ശുചിത്വം പാലിക്കാം. നഖങ്ങൾ വെട്ടി വൃത്തിയാക്കുകയും കൈകാലുകൾ ഇടയ്ക്കിടെ വൃത്തിയാക്കുകയും ചെയ്താൽ രോഗാണുക്കളെയും പകർച്ചവ്യാധികളെയും അകറ്റി നിർത്താം.
       മാലിന്യങ്ങൾ വലിച്ചെറിയാതെ സംസ്കരിക്കുന്നത് ശ്രദ്ധിച്ചാൽ കൊതുക് ,എലി, കീടങ്ങൾ എന്നിവ പെരുകുകയില്ല. ശുചിത്വമില്ലായ്മയ്ക്ക് എതിരെ പ്രതികരിക്കുകയും ബോധവൽക്കരണം നടത്തുകയും വേണം. ശുചിത്വവും ആരോഗ്യവും തമ്മിൽ ബന്ധമുണ്ടെന്ന കാര്യം ഓർമപ്പെടുത്തണം.
     ജീവിത ഗുണനിലവാരത്തിന്റെ സൂചന കുടിയാണ് ശുചിത്വം. അന്തസിന്റെയും  അഭിമാനത്തിന്റെയും പ്രശ്നം കൂടിയാണിത്. ശുചിത്വമില്ലായ്മ മൂലം വായു, ജലം എന്നിവ മലിനമാക്കുന്നത് വഴി പകർച്ചവ്യാധികൾ കൂടി സാമൂഹ്യ പ്രശ്നമാകുന്നു. ആവാസവ്യവസ്ഥ നശിക്കുന്നു . സസ്യ ജീവജാലങ്ങൾക്ക് നാശം ഉണ്ടാക്കുന്നു. മണ്ണിന്റെ ജൈവീകത നഷ്ടപ്പെടുന്നു. ഭൂമിയിൽ വരൾച്ച ഉണ്ടാകുന്നു. കീടനാശിനികളുടെയും മറ്റും ദുരുപയോഗം മൂലം വൈകല്യമുള്ള കുഞ്ഞുങ്ങൾ ജനിക്കുന്നു. കൃഷിയും സമ്പദ് വ്യവസ്ഥയും താറുമാറാകുന്നു. ജനങ്ങൾ തമ്മിൽ അടിക്കുന്നു. പ്രകൃതിദുരന്തങ്ങൾ ഉണ്ടാകുന്നു. ജനങ്ങളുടെ ആരോഗ്യകരവും ക്ഷേമകരവുമായ ജീവിതത്തിന് ശുചിത്വത്തിന്റെ പ്രാധാന്യം വളരെ വലുതാണ്. കുട്ടികളായ നമ്മൾ കുട്ടിക്കാലത്തു തന്നെ ശുചിത്വം ശീലമാക്കുകയും   പാലിക്കുകയും ചെയ്താൽ ശുചിത്വമുള്ളൊരു തലമുറ ഭൂമിയെ മാറ്റിമറിക്കും . അതിനു വേണ്ടി പ്രയത്നിക്കാൻ നമുക്ക് ശ്രമിക്കാം .
ശഹാന ശിഹാബ്
5 B ഞെക്ലി എ എൽ പി സ്കൂൾ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം